മെഗാ മെഡിക്കൽ ക്യാമ്പ് നാളെ
text_fieldsപ്രതീകാത്മക ചിത്രം
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ പബ്ലിക് റിലേഷൻ വിഭാഗം അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ച് ആഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 7.30 മുതൽ വൈകുന്നേരം നാലുമണി വരെ ഇന്ത്യൻ ഇസ്ലാമിക് സെന്റർ മെയിൻ ഹാളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കാർഡിയോളജി, ഇന്റേണൽ മെഡിസിൻ, ഇ.എൻ.ടി, ഗൈനക്കോളജി, ശിശുവിഭാഗം, സർജറി വിഭാഗം, മൂത്രാശയ വിഭാഗം, ദന്തരോഗ വിഭാഗം, നേത്രവിഭാഗം, ഡയബറ്റിക്സ്, ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ 12 വിഭാഗങ്ങളിലായി 40 ഓളം മെഡിക്കൽ സ്റ്റാഫ് ക്യാമ്പിൽ പങ്കെടുക്കും.
പങ്കെടുക്കുന്നവർ ഇൻഷുറൻസ് കാർഡ് കാണിക്കേണ്ടതില്ല. വിസിറ്റ് വിസയിലുള്ളവർക്കും കുടുംബങ്ങൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയുടെ ഭാഗമായി അഹല്യ ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാർഡ് ലഭിക്കുമെന്ന് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല, പബ്ലിക് റിലേഷൻ സെക്രട്ടറി ഇൻ ചാർജ് അലി അബ്ദുല്ല എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

