ദുബൈയിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം
text_fieldsദുബൈ: ഈദ് അൽ അദ്ഹയോടനുബന്ധിച്ച് തൊഴിലാളികൾക്കായി ദുബൈയിൽ മെഗാ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു. ജൂൺ 6 വെള്ളിയാഴ്ചയും 7 ശനിയാഴ്ചയും ദുബൈ അൽ ഖൂസിലാണ് ‘സെലിബ്രേറ്റ് ഈദ് അൽ അദ്ഹ 2025 വിത്ത് അസ്!’ എന്ന പേരിൽ ആഘോഷ പരിപാടികൾ ഒരുക്കുന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ്(ജി.ഡി.ആർ.എഫ്.എ) ചടങ്ങ് സംഘടിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങൾ അതിഥികളായി എത്തും. തൊഴിലാളികളോടുള്ള ആദരസൂചകമായാണ് ഈ ആഘോഷമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി.ഇത്തവണ ഓൺലൈനിലും ഓഫ്ലൈനിലും പരിപാടികൾ നടക്കും. ഉച്ച മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഓൺലൈൻ പരിപാടിയിൽ ആളുകൾക്ക് കലാപ്രകടനങ്ങൾ തത്സമയം കാണാം.
ലൈവ് കാണുന്ന കാഴ്ചക്കാർക്ക് റാഫിൾ ഡ്രോയിൽ പങ്കെടുക്കാൻ സുവർണാവസരമുണ്ട്. വിമാന ടിക്കറ്റുകൾ, സ്വർണ നാണയങ്ങൾ, മൊബൈൽ ഫോണുകൾ, 500 ദിർഹത്തിന്റെ വൗച്ചറുകൾ എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങൾ ഇതിലൂടെ നേടാൻ സാധിക്കും.തുടർന്ന് വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ അൽ ഖൂസിലെ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ തത്സമയ കലാപരിപാടികൾ അരങ്ങേറും. പി.സി.എൽ.എ, തഖ്ദീർ അവാർഡ് എന്നിവരുടെ സഹകരണത്തോടെയാണ് ഈദ് ഇവന്റ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

