മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ശരീരംകൊണ്ട് ചെയ്യാവുന്ന ഏറ്റവും മഹത്തായ ധർമമാണ് രക്തദാനമെന്നും മറ്റൊരാളുടെ ജീവൻരക്ഷാ പ്രക്രിയയിൽ ഭാഗമാവുകയെന്നത് പുണ്യകർമമാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം മുഖ്യാതിഥിയായിരുന്നു. ജില്ല പ്രസിഡന്‍റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ, കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്ക0ര, ഷാർജ ഇന്ത്യൻ അസോഷിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര, അൻവർ നഹ, റിയാസ് ചേലേരി, സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, ഹംസ തൊട്ടി, അഫ്സൽ മെട്ടമ്മൽ, ഇസ്മായിൽ ഏറമല, റയീസ് തലശ്ശേരി, കൈൻഡൻസ് ബ്ലഡ് ഡൊണേഷൻ ടീം പ്രതിനിധികളായ അൻവർ വയനാട്, ശിഹാബ് തെരുവത്ത്, ജില്ല ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ, ഇസ്മയിൽ നാലാംവാതുക്കൽ, കെ.പി. അബ്ബാസ്, റഫീഖ് പടന്ന, ഹസൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുല്ല, അഷറഫ് ബായാർ, സുബൈർ കുബണൂർ, സി.എ. ബഷീർ പള്ളിക്കര, ആസിഫ് ഹൊസങ്കടി, റഫീഖ് കടാങ്കോട് തുടങ്ങിയവർ സംബന്ധിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതവും ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

