Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ സ്​ഥാനപതിയും...

ഇന്ത്യൻ സ്​ഥാനപതിയും യു.എ.ഇ ചേംബർ ഫെഡറേഷൻ ചെയർമാനും ചർച്ച നടത്തി

text_fields
bookmark_border
ഇന്ത്യൻ സ്​ഥാനപതിയും യു.എ.ഇ ചേംബർ ഫെഡറേഷൻ ചെയർമാനും ചർച്ച നടത്തി
cancel

അബൂദബി: ഇന്ത്യൻ സ്​ഥാനപതി നവ്​ദീപ്​ സിങ്​ സൂരിയും യു.എ.ഇ ചേംബർ ഒാഫ്​ കോമേഴ്​സ്​ ഫെഡറേഷൻ ചെയർമാനും അബൂദബി ചേംബർ ഒാഫ്​ കോമേഴ്​സ്​ ഡയറക്​ടർ ബോർഡ്​ ചെയർമാനുമായ മുഹമ്മദ്​ ഥാനി മുർശിദ്​ ആൽ റുമൈതിയും ചർച്ച നടത്തി. യു.എ.ഇയിലെയും ഇന്ത്യയിലെയും സ്വകാര്യ മേഖല കമ്പനികളിലെ സാമ്പത്തിക-നിക്ഷേപ സഹകരണം വർധിപ്പിക്കുന്നത്​ സംബന്ധിച്ചായിരുന്നു ചർച്ച. ഇന്ത്യ യു.എ.ഇയുടെയും അബൂദബിയുടെയും പ്രധാന വ്യാപാര പങ്കാളിയാണെന്ന്​ മുഹമ്മദ്​ ഥാനി മുർശിദ്​ ആൽ റുമൈതി ചർച്ചയിൽ അഭിപ്രായപ്പെട്ടു. 

ഭാവിയിൽ പുതിയ മേഖലകളിൽ യു.എ.ഇ കമ്പനികളുടെ സഹകരണം വിപുലപ്പെടുത്താനും അവസരങ്ങൾ ചർച്ച ചെയ്യാനും നിരവധി വ്യാപാര^സാമ്പത്തിക പ്രതിനിധി സംഘങ്ങൾ യു.എ.ഇ സന്ദർശിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വിപണിയിൽ യു.എ.ഇ കമ്പനികളും ബിസിനസുകാരും സാന്നിധ്യവും നിക്ഷേപവും വർധിപ്പിക്കണമെന്ന്​ സൂരി പറഞ്ഞു. അബൂദബി ചേംബർ ഡയറക്​ടർ ജനറൽ മുഹമ്മദ്​ ഹിലാൽ ആൽ മുഹൈരി, ഇന്ത്യൻ എംബസി ഫസ്​റ്റ്​ സെക്രട്ടറി ദിനേശ്​ കുമാർ എന്നിവരും സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmeetting gulf news
News Summary - meetting uae gulf news
Next Story