ഏഴ് വയസ്സുകാരി ക്ഷണിച്ചു; സ്നേഹ വിരുന്നൊരുക്കി അബൂദബി പൊലീസ്
text_fieldsഅബൂദബി: ഉച്ചഭക്ഷണം കഴിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ തെൻറ വീട്ടിലേക്ക് ക്ഷണിച്ച ഏഴ് വയസ്സുകാരിക്ക് അബൂദബി പൊലീസ് സ്നേഹവിരുന്നൊരുക്കി. 999 അടിയന്തര ഫോൺ നമ്പറിൽ വിളിച്ചാണ് ലൈല ആൽ ഹുസനി എന്ന ബാലിക പൊലീസുകാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്. അപ്പോൾ നന്ദി അറിയിച്ച പൊലീസ് പിന്നീട് ലൈലക്ക് വേണ്ടി വിരുന്നൊരുക്കുകയായിരുന്നു. ‘പൊലീസ് ചങ്ങാതികൾ’ പദ്ധതിയുടെ ഭാഗമായാണ് ലൈലയെ വിരുന്നിന് ക്ഷണിച്ചത്. പൊലീസ് മാമന്മാരോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് സന്തോഷവതിയായ ലൈലയെ കൈ നിറയെ സമ്മാനങ്ങളും നൽകിയാണ് ഒാഫിസർമാർ യാത്രയാക്കിയത്.
പൊലീസ് ഒാപറേഷൻ റൂമിൽ വരുന്ന ഒരു ഫോൺവിളിയും പരിഗണിക്കപ്പെടാതെ പോകാറില്ലെന്ന് അബൂദബി പൊലീസ് ഒാപറേഷൻ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ നാസർ ആൽ മസ്കരി പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ടതും മറ്റുമായ അടിയന്തര ഫോൺവിളികൾക്ക് മുൻഗണന നൽകുന്നുണ്ട്. ഫോൺ അനാവശ്യമായി ഉപയോഗിക്കുന്നതിൽനിന്ന് കുട്ടികളെ രക്ഷിതാക്കൾ തടയണമെന്നും അടിയന്തര പൊലീസ് നമ്പറായ 999, സിവിൽ ഡിഫൻസ് നമ്പറായ 997 എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് അവരെ ബോധവത്കരിക്കണമെന്നും നാസർ ആൽ മസ്കരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
