വികസനം ചർച്ച ചെയ്ത് ഭരണാധികാരികളുടെ കൂടിക്കാഴ്ച
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ശൈഖ് മുഹമ്മദ് ബിൻ റാശിദും
കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ദുബൈയിലെ അൽ മർമൂം മജ്ലിസിൽ ശനിയാഴ്ച കൂടിക്കാഴ്ച നടത്തി.
രാജ്യത്തെയും പൗരന്മാരെയും ബാധിക്കുന്ന വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു. വികസനവും വിവിധ മേഖലകളിലെ പുരോഗതിയും വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങളും പങ്കുവെച്ചു.
ശൈഖ് മുഹമ്മദ് ബിൻ സായിദ് ഈജിപ്ത്, ബഹ്റൈൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് ചർച്ചകൾ നടത്തിയത്.
ഈജിപ്തിൽ ആഗോള കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ(കോപ്-27) പങ്കെടുത്ത് യു.എ.ഇയുടെ വിവിധ പദ്ധതികൾ അദ്ദേഹം ലോകത്തിന് പരിചയപ്പെടുത്തിയിരുന്നു.
അതിനുശേഷമാണ് സൗഹൃദ രാജ്യമായ ബഹ്റൈനിലെത്തി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയത്. ദുബൈയിൽ നടന്ന കൂടിക്കാഴ്ചയിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങി പ്രമുഖരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

