മീഡിയവണിന് ഐക്യദാർഢ്യവുമായി ഷാർജയിലും സംഗമം
text_fieldsമീഡിയവൺ വ്യൂവേഴ്സ് ഫോറം ഷാർജയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം
ഷാർജ: മീഡിയവൺ സംപ്രേഷണ വിലക്കിനെതിരെ ഷാർജയിലും ഐക്യദാർഢ്യ സംഗമം. സാമൂഹിക, സാംസ്കാരിക, മാധ്യമരംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ അണിനിരന്നു.
മാധ്യമസ്വാതന്ത്ര്യം തച്ചുടക്കാനുള്ള ശ്രമമാണ് മീഡിയവൺ സംപ്രേഷണാനുമതി പിൻവലിച്ചതിലൂടെ ഭരണകൂടം നടത്തുന്നതെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു.
മീഡിയവൺ വ്യൂവേഴ്സ് ഫോറം സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു.മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ വിഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിച്ചു. സംപ്രേഷണ വിലക്ക് വന്നതുമുതൽ പ്രവാസലോകത്തുനിന്ന് വലിയ പിന്തുണയാണ് കിട്ടുന്നതെന്നും ജനാധിപത്യ നിയമ മാർഗങ്ങളിലൂടെ ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ടി.വി. നസീർ, മുഹമ്മദ് ജാബിർ (ഇൻകാസ്), അബ്ദുല്ല മല്ലശ്ശേരി, അഡ്വ. സന്തോഷ് കെ. നായർ, എഴുത്തുകാരൻ മസ്ഹർ, സേഫ്റ്റി മറൈൻ എം.ഡി ബഷീർ പടിയത്ത്, അഖിൽദാസ് (വീക്ഷണം), മുജീബ്റഹ്മാൻ (കെ.എം.സി.സി ഷാർജ), യൂസുഫ് സഗീർ (മാക്ക്), അരുൺ സുന്ദർരാജ് (പ്രവാസി ഇന്ത്യ), എം.സി.എ. നാസർ (മീഡിയവൺ), താഹിർ അലി പുറപ്പാട് (ഐ.എം.സി.സി), അഡ്വ. ഷാജി (ഗ്രാമം കൂട്ടായ്മ), ബുഹാരി ബിൻ അബ്ദുൽ ഖാദർ (അക്കാഫ്), ഖാലിദ് തൊയക്കാവ് തുടങ്ങിയവർ സംസാരിച്ചു.
മാധ്യമം, മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുസ്സലാം ഒലയാട്ട് നന്ദി പറഞ്ഞു. സക്കറിയ കെ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

