Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാടലടുക്ക സ്നേഹസംഗമവും ഫുട്ബാളും നാളെ

text_fields
bookmark_border
പാടലടുക്ക സ്നേഹസംഗമവും ഫുട്ബാളും
cancel

ദുബൈ: യു.എ.ഇ പാടലടുക്ക പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന സീസൺ -2 സ്നേഹ സംഗമവും ഫുട്ബാൾ പ്രീമിയർ ലീഗും ശനിയാഴ്ച രാത്രി ദുബൈ ഖിസൈസ് അൽ ബുസ്താൻ ഗ്രൗണ്ടിൽ നടക്കും. സ്നേഹ സംഗമത്തിന്‍റെ ഉദ്ഘാടനം ദുബൈ കാസർകോട് ജില്ല കെ.എം.സി.സി പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടി നിർവഹിക്കും. പ്രീമിയർ ലീഗ് കിക്കോഫ് സെക്രട്ടറി സലാം കന്യപ്പാടി നിർവഹിക്കും.

ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ് അയൂബ് ഉറുമിയടക്കം, ഹനീഫ് ടി.ആർ മേൽപറമ്പ്, ഇബ്രാഹിം ബേരികെ തുടങ്ങിയവർ പങ്കെടുക്കും. ഫാൽക്കൺ എഫ്.സി, ബ്ലൂ ഡ്രാഗൺ എം.എസ്.ടി, എ.കെ ഷൂട്ടേഴ്‌സ്, അവഞ്ചേഴ്‌സ് എഫ്.സി, സ്‌പെക്ടർ എഫ്.സി എന്നീ ടീമുകൾ പങ്കെടുക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - meeting and football tomorrow
Next Story