മീറ്റ് യു.എ.ഇ അബൂദബിയിൽ ഈദ് മെഹ്ഫിൽ സംഘടിപ്പിക്കും
text_fieldsമീറ്റ് യു.എ.ഇ ഈദ് മെഹ്ഫിൽ സ്വാഗതസംഘം യോഗം
അബൂദബി: യു.എ.ഇയിലെ മണ്ണാർക്കാട്ടുകാരുടെ പ്രവാസ സംഘടനയായ മണ്ണാർക്കാട് എക്സ്പാട്രിയറ്റ് എംപവർമെൻറ് ടീം ഈദ് മെഹ്ഫിൽ സംഘടിപ്പിക്കും. പെരുന്നാളിനോടനുബന്ധിച്ച് അബൂദബി ഇസ്ലാമിക് സെന്ററിൽ മീറ്റ് ഈദ് മെഹ്ഫിൽ-2022 എന്ന പേരിലായിരിക്കും സംഗീത നിശ സംഘടിപ്പിക്കുക.
േമയ് 21 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രമുഖ സിനിമ പിന്നണി ഗായകർ അണിനിരക്കും. പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരണവും ലോഗോ പ്രകാശനവും അബൂദബി മുസഫ റെഡ്ഫോർട്ട് റസ്റ്റാറന്റ് ഹാളിൽ നടന്നു. പരിപാടിയിൽ മീറ്റ് ഉപദേശക സമിതി അംഗങ്ങൾ, മറ്റു ഭാരവാഹികൾ, വിവിധ എമിറേറ്റ്സ് കമ്മിറ്റി ഭാരവാഹികൾ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

