മീറ്റ് യു.എ.ഇ അബൂദബി ഘടകം ഓണാഘോഷം
text_fieldsഅബൂദബി: മണ്ണാര്‍ക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ മീറ്റ് യു.എ.ഇ അബൂദബി ഘടകം ഓണാഘോഷം സംഘടിപ്പിച്ചു. ചെണ്ടമേളത്തിന്‍റെയും ഘോഷയാത്രയുടെയും അകമ്പടിയോടെ മഹാബലിയെ വരവേറ്റുകൊണ്ടായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം.
വിവിധ തീമുകളില്‍ ഒരുക്കിയ അത്തപ്പൂക്കള മത്സരവും മുതിര്‍ന്നവരും കുട്ടികളും അവതരിപ്പിച്ച തിരുവാതിരക്കളി, നാടന്‍പാട്ട്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും വേദിയെ സജീവമാക്കി. ബാസ്‌കറ്റ്‌ബാള്‍-ഫുട്‌ബാള്‍ ഷൂട്ട് ഔട്ട്, കസേരകളി, ബലൂണ്‍ ക്രാഷിങ് തുടങ്ങിയ കായിക മത്സരങ്ങൾ അരങ്ങേറി.
മുന്നൂറിലധികം അതിഥികള്‍ക്കായി ഓണസദ്യയും പായസവും ഒരുക്കി. മീറ്റ് യു.എ.ഇ അബൂദബി പ്രസിഡന്‍റ് മൂസാക്കുട്ടി കുറ്റീരി, ജനറല്‍ സെക്രട്ടറി മധു പുത്തന്‍വീട്ടില്‍, ട്രഷറര്‍ ജലീല്‍ ചോലയില്‍, കെ.ജെ. ഷിബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

