കാൻസ് ജ്വൽസ് മീന ബസാർ ഷോറൂം ഉദ്ഘാടനം ചെയ്തു
text_fieldsദുബൈ:കാൻസ് ജ്വൽസിെൻറ ദുബൈയിലെ ഒമ്പതാമത്തെയും മീന ബസാറിലെ ആദ്യത്തെയും ഷോറൂം ബോളിവുഡ് നടൻ രൺവീർ സിങ് ഉദ്ഘാടനം ചെയ്തു. വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടന ചടങ്ങ്.ദേര ഗോൾഡ് സൂക്കിലെ ശക്തമായ സാന്നിധ്യത്തിനു ശേഷം മീന ബസാറിൽ പുതിയ ഷോറൂം തുറക്കുന്നതിനുള്ള തീരുമാനത്തെ ഉപഭോകതാക്കൾ സ്വാഗതം ചെയ്തു എന്നതിനു തെളിവാണ് ജനകൂട്ടമെന്ന് മാനേജിംഗ് ഡയരക്ടർ അനിൽ ധനക് പത്രക്കുറിപ്പിൽ പറഞ്ഞു. ഇത് ബർ ദുബൈയിൽ കൂടുൽ ഷോറൂമുകൾ തുറക്കാനുള്ള പ്രചോദനം നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
1991ൽ അനിൽ ധനക് സ്ഥാപിച്ച കാൻസ് ജ്വൽസ് ദേര ഗോൾഡ് സൂക്കിലെ ആദ്യകാല ജ്വല്ലറികളിൽ ഒന്നാണ്. ഇപ്പോൾ ഒമ്പത് ഷോറൂമുകളുണ്ട്. ൈബ്രഡൽ, ഫുൾ സെറ്റ്, േബ്രസ്ലെറ്റുകൾ, വളകൾ, കമ്മലുകൾ, മാലകൾ എന്നിവയുടെ അതിവിപുലമായ ശേഖരം ഇവിടെയുണ്ട്. ആഭരണ നിർമ്മിതിയ്ക്കായി പ്രത്യേക നിർമാണശാലയും വിപുലമായ വിതരണ ശൃംഖലയും തങ്ങൾക്കുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു. ഒപ്പം കൊറിയ, ടർക്കി, ലബനൻ, സിറിയ, ഇന്ത്യ, സിംഗപ്പൂർ, പാക്കിസ്ഥാൻ, മലേഷ്യ, സ്പെയിൻ, സൗദി അറേബ്യ, കുവൈത്ത്, ബഹറൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
