മീലാദ് സംഗമവും മദ്ഹ് മജ്ലിസും സംഘടിപ്പിച്ചു
text_fieldsയു.എ.ഇ പാടലടുക്ക ഖിസർ ജമാഅത്ത് കൂട്ടായ്മ സംഘടിപ്പിച്ച ഇഷ്ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്ലിസും
ദുബൈ: യു.എ.ഇ പാടലടുക്ക ഖിസർ ജമാഅത്ത് കൂട്ടായ്മ റബീഇന്റെ സന്ദേശം എന്ന ആശയവുമായി ദേര നായിഫ് കാസർകോട് ഡൈൻ ഹോട്ടലിൽ സംഘടിപ്പിച്ച ഇഷ്ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്ലിസും ഗഫൂർ ഹുദവി പട്ള ഉദ്ഘാടനം ചെയ്തു.
മുന്നൂർ അബ്ദുൽ റഹ്മാൻ സഖാഫിയുടെ പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ ഹാജി മുഹമ്മദ് കുഞ്ഞി ടി.എം പാടലടുക്ക അധ്യക്ഷത വഹിച്ചു. ഫലജ് അൽ മുഅല്ല ഔഖാഫ് ഇമാം ഹാഫിള് ഇല്യാസ് സഖാഫി പാടലടുക്ക ഉദ്ബോധന പ്രസംഗം നടത്തി.
സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളിൽ പ്രവാസലോകത്തും മറ്റുമായി ജില്ലയുടെ നിറസാന്നിധ്യമായ സലാം കന്യപ്പാടി, ഇർഷാദ് അർഷദി പാടലടുക്ക, സലാം പാടലടുക്ക, നുഫൈൽ പാടലടുക്ക, ഷംസു മാസ്റ്റർ, സൈഫുള്ളാ സൈനി തുടങ്ങിയവർ സംസാരിച്ചു.
ആദിൽ ഷേഖ് ഉപ്പളയും സംഘവും നേതൃത്വം നല്കിയ മദ്ഹ് മജ്ലിസിൽ സാബിത് പാടലടുക്കയുടെ മദ്ഹ് ഗാനാലാപനവും നടന്നു. നൗഷാദ് ബി.കെ സ്വാഗതവും ഷഫീഖ് പാടലടുക്ക നന്ദിയും പറഞ്ഞു.

