മീലാദ് മിഹർജാൻ: ഷാർജ ജേതാക്കൾ
text_fieldsമീലാദ് മിഹർജാനിൽ ജേതാക്കളായ ഷാർജ ടീം
ദുബൈ: നബിദിനത്തോടനുബന്ധിച്ച് സഅദിയ്യ യതീംഖാന പൂർവ വിദ്യാർഥി സംഘടന ഒസാസോ സംഘടിപ്പിച്ച ‘മീലാദ് മിഹർജാൻ 2023’ൽ ഷാർജ നോർത്തേൺ എമിറേറ്റ്സ് ജേതാക്കളായി. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്ന് നൂറോളം മത്സരാർഥികൾ പത്തോളം ഇനങ്ങളിൽ മാറ്റുരച്ച സംഗമത്തിൽ യഥാക്രമം ദുബൈ, അബൂദബി രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒസാസോ മീലാദ് മിഹർജാനോടനുബന്ധിച്ച് ഗ്രാൻഡ് മൗലിദ്, ഫാമിലി മീറ്റ്, കിഡ്സ് പ്രോഗ്രാം തുടങ്ങിയവയും ദുബൈ സഅദിയ സെന്ററിൽ നടന്നു.
താഹ ബാഫഖി തങ്ങൾ, അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി, മുനീർ ബാഖവി, ശിഹാബുദ്ദീൻ സഅദി കള്ളാർ, നൗഷാദ് സഅദി, അബ്ദുൽ സലാം ബംബ്രാണ, കെ.എം. ജംഷീർ, ടി.എ. അലി, സാബിർ കൊന്നക്കാട്, യൂസഫ് അഞ്ചരക്കണ്ടി തുടങ്ങിയവർ സംഗമത്തിൽ സംബന്ധിച്ചു.

