മെഡിസിന്, എന്‍ജിനീയറിങ് എന്‍ട്രന്‍സ് സംശയങ്ങള്‍ക്ക് സമ്പൂര്‍ണ പരിഹാരം; അഭിരുചി അറിയാന്‍ മാതൃകാ എന്‍ട്രന്‍സ്
text_fieldsദുബൈ: മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകളുടെ നടത്തിപ്പു രീതിയിലും ചോദ്യഘടനയിലും ഒട്ടനവധി മാറ്റങ്ങളാണ് കഴിഞ്ഞ വര്‍ഷം വരുത്തിയിരിക്കുന്നത്. സുപ്രിം കോടതി നിര്‍ദേശിച്ചതു പ്രകാരം ദേശീയ തലത്തില്‍ ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) മുഖേനയാണ് ഇക്കുറി പൂര്‍ണമായും മെഡിസിന്‍ പ്രവേശനം. ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് ഐ.ഐ.ടി സംയുക്ത പ്രവേശന പരീക്ഷ (ഐ.ഐ.ടി ജെ.ഇ.ഇ)യും. ഈ മാറ്റങ്ങളും അപേക്ഷിക്കുന്നതും സ്ഥാപനം തിരഞ്ഞെടുക്കുന്നതുമെല്ലാം സംബന്ധിച്ച ഒട്ടനവധി സംശയങ്ങളാവും ഓരോ വിദ്യാര്‍ഥിക്കും രക്ഷിതാക്കള്‍ക്കുമുണ്ടാവുക- അവയുടെ കൃത്യമായ നിവാരണത്തിന് മികച്ച സജ്ജീകരണമാണ് ‘ഗള്‍ഫ് മാധ്യമം’ ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ കിസൈസിലെ ബില്‍വാ ഇന്ത്യന്‍ സ്കൂളില്‍ ഒരുക്കുന്ന എജു കഫേ വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശ മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ നീറ്റ്, ഐ.ഐ.ടി ജോയിന്‍റ് എന്‍ട്രന്‍സ് എക്സാം എന്നിവയുടെ അതേ മാതൃകയിലെ പരീക്ഷയും മേളയില്‍ നടക്കും.
പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന വിദ്യാര്‍ഥിക്ക് സ്വര്‍ണ മെഡലും മറ്റു വിജയികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാതൃകാ പരീക്ഷ എഴുതുന്നതോടെ പ്രവേശന പരീക്ഷയെ നേരിടാന്‍ കൂടുതല്‍ ആത്മവിശ്വാസവും അഭിരുചി സംബന്ധിച്ച കൃത്യമായ ബോധ്യവും ലഭിക്കും.
മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ റെയ്സ് എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററിലെ വിദഗ്ധരാണ് എന്‍ട്രന്‍സ് സംശയ നിവാരണ ഡെസ്കിനും മാതൃകാ പരീക്ഷക്കും നേതൃത്വം നല്‍കുക. പോയ വര്‍ഷം റെയ്സ് പരിശീലിപ്പിച്ച 320 വിദ്യാര്‍ഥികളാണ് മെഡിസിന് പ്രവേശനം നേടിയത്. ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ.എസ്.ഇ.ആര്‍ തുടങ്ങിയ സാങ്കേതിക പഠന സ്ഥാപനങ്ങളിലും നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ റെയ്സിലെ പരിശീലനം തുണയായി. റെയ്സ് മേധാവികളായ അഫ്സല്‍ കെ.എം., രാജേഷ് എന്‍.എം., ദിലീപ്.യു, മുഹമ്മദ് നസീര്‍ ഡി.എം. എന്നിവര്‍ നേരിട്ടത്തെിയാണ് ഗള്‍ഫിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ ദൂരീകരിക്കുക.
വിവിധ പഠന മേഖലകളിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദഗ്ധരും പങ്കെടുക്കുന്ന എജുകഫേ മേളയില്‍ www.madhyamam.com/educafe എന്ന ലിങ്ക് മുഖേനയാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
