Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമരുന്നുപദേശിച്ച്​ പണം...

മരുന്നുപദേശിച്ച്​ പണം തട്ടുന്ന സംഭവങ്ങൾ വർധിക്കുന്നു

text_fields
bookmark_border
മരുന്നുപദേശിച്ച്​ പണം തട്ടുന്ന സംഭവങ്ങൾ വർധിക്കുന്നു
cancel

ദുബൈ: റോഡുകളിലൂടെ നടന്നു പോകുേമ്പാൾ മരുന്നുകൾ ഉപദേശിച്ച് ഏതെങ്കിലും അപരിചിതർ അടുത്തു കൂടിയാൽ സൂക്ഷിക്കണേ, പണം പോകുന്ന വഴി അറിയില്ല. ജനത്തിരക്കേറിയ ദേരയിലും ബുർജുമാനിലും ബർദുബൈയിലും മറ്റുമാണ് സ്നേഹിച്ച് അടുത്തു കൂടി പറ്റിപ്പു നടത്തുന്ന സംഘങ്ങൾ.ഏതാണ്ട് പകുതിയിലേറെ പേരെയും അലട്ടുന്ന മുടി കൊഴിച്ചിൽ പ്രശ്നത്തിന് മരുന്ന് നിർദേശിച്ചാണ് മിക്കവരും തുടങ്ങുക.

തനിക്കും ഇതുപോലെ മുടി വട്ടം വട്ടം കൊഴിഞ്ഞിരുന്നുവെന്നും ഒരു ഇന്ത്യൻ ഹെയർ ഒായിലിൽ ചില പച്ച മരുന്ന് പൊടികൾ ചേർത്ത് രണ്ടു മാസം തേച്ചതും കൊഴിച്ചിൽ നിന്നുവെന്നും മറ്റും ഉറ്റ ചങ്ങാതിമാർ പറയുന്നതു പോലെ വിവരിക്കും. ആ പറച്ചിലി​െൻറ സ്വാഭാവികതയിൽ മയങ്ങി പച്ച മരുന്നുകൾ എവിടെ കിട്ടുമെന്നു ചോദിച്ചു പോയാൽ അടുത്ത പടി തുടങ്ങും.  

തനിക്കു വേണ്ടി പ്രാർഥിച്ചാൽ മതിയെന്നും  ഏതെങ്കിലും കടയിൽ തിരക്കാമെന്നും പറഞ്ഞ് ഗലികളിലെ കടകളിലേക്ക് കൂട്ടിക്കൊണ്ടു പോകും. തികച്ചും അപരിചതനായ ആളെപ്പോലെയാണ് കടകളിൽ ചെന്ന് പച്ച മരുന്നുകളുണ്ടോ എന്ന് അന്വേഷിക്കുക. കടക്കാർ മരുന്ന് പൊടി കുപ്പികൾ പുറത്തു വെച്ച് വില പറയുേമ്പാൾ ‘സഹായി’ നമുക്ക് വേണ്ടി വില പേശുന്നതു പോലെയും അഭിനയിക്കും. 

ഏതാനും ദിർഹം കുറച്ച് പറഞ്ഞ് വിലയുറപ്പിച്ച് പൊടികൾ ഹെയർ ഒായിൽ കുപ്പിയിൽ നിറച്ച് കയ്യിൽ പിടിച്ചേൽപ്പിക്കുകയും ചെയ്യും വേണ്ടെന്നു പറഞ്ഞാൽ എണ്ണയിൽ കലർത്തിപ്പോയെന്നും ഇനി പണം നൽകാതെ പറ്റില്ലെന്നുമാവും മറുപടി. അപ്പോൾ മാത്രമാണ് കടക്കാരും ഇവരും ചേർന്നുള്ള കളിയാണിതെന്ന് തിരിച്ചറിയുക.പൊതു മാർക്കറ്റിൽ കുറഞ്ഞ വിലക്ക് കിട്ടുന്ന മരുന്നുകളാണ് ഇത്തരം കുടുക്കിൽപെടുന്നവർ മൂന്നിരട്ടി വില നൽകി വാങ്ങാൻ നിർബന്ധിതമാവുന്നത്. പ്രദേശെത്ത സ്ഥിരം താമസക്കാർക്കും  േജാലിക്കാർക്കുമിടയിൽ ഇൗ തന്ത്രം വിലപ്പോവില്ലെങ്കിലും പുതുതായും സന്ദർശനത്തിനുമെത്തുന്ന മലയാളികളെത്തന്നെയാണ് കൂടുതലും ഇവർ വെട്ടിലാക്കുന്നത്. മുഖത്തെ പാടിനും ശരീര പുഷ്ഠിക്കും  മറ്റും മരുന്ന് നൽകാമെന്ന് പറഞ്ഞും നിരവധി പേർ സമാന തട്ടിപ്പ് നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - medical
Next Story