പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി മെഡിക്കൽ ഇന്നൊവേഷൻ ഓക്സ്ഫോർഡ് ഗ്രൂപ്
text_fieldsഅബൂദബി: കൊറോണ വൈറസ് പടർന്നുപിടിച്ചതു മുതൽ പകർച്ച വ്യാധിക്കെതിരെയുള്ള അബൂദബി സ ർക്കാർ നടത്തുന്ന പ്രതിരോധ നടപടികളും നൂതന പ്രവർത്തനങ്ങളും സംബന്ധിച്ച് അബൂദബി മ െഡിക്കൽ ഇന്നൊവേഷൻ ബ്രിട്ടീഷ് ഓക്സ്ഫോർഡ് ബിസിനസ് ഗ്രൂപ് വിലയിരുത്തി. വ്യോമയാന സ േവന രംഗത്തെ ആഗോള കേന്ദ്രമായ അബൂദബി രാജ്യാന്തര വിമാനത്താവളം വഴിയുള്ള വിമാന സർവി സുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചാണ് വൈറസ് വ്യാപനത്തിനെതിരെ നടപടികൾ ആരം ഭിച്ചത്. ഇരുനൂറിലേറെ ലോക രാജ്യങ്ങളിൽനിന്നുള്ള ആളുകൾ താമസിക്കുന്ന രാജ്യത്തേക്ക് വിദേശത്തുനിന്ന് വൈറസ് എത്താനുള്ള സാധ്യത ഇതിലൂടെ തടയുകയായിരുന്നു. ഇതിെൻറ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങൾ താൽകാലികമായി അടച്ചുപൂട്ടുകയും എല്ലാ വിമാന സർവിസുകളും താൽകാലികമായി നിർത്തിവെക്കുകയും ചെയ്തു.
ദേശീയ വിമാനക്കമ്പനിയായ ‘ഇത്തിഹാദ് എയർവേയ്സ്’ വിദേശ പൗരന്മാരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുന്നതിന് പരിമിതമായ വിമാനങ്ങൾ മാത്രമാണ് അത്യാവശ്യഘട്ടങ്ങളിൽ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. അതാകട്ടെ എല്ലാ സുരക്ഷാ മുൻകരുതൽ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയാണ് സർവിസിനുള്ള അനുമതി നൽകുന്നത്. രാത്രി 8 മുതൽ രാവിലെ 6 വരെ നടക്കുന്ന ദേശീയ അണുനശീകരണവേളയിൽ സാമൂഹിക സുരക്ഷയുടെ ഭാഗമായി ആരെയും പുറത്തിറങ്ങാൻ അനുവദിക്കാതെ കർശന നിയന്ത്രണവും ഏർപ്പെടുത്തി. അത്യാവശ്യ ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നതിനോ, മരുന്നുകൾ വാങ്ങുന്നതിനോ, അടിസ്ഥാന മേഖലകളിൽ ജോലി ചെയ്യുന്നവർക്കോ മാത്രമാണ് പകൽസമയത്ത് പുറത്തിറങ്ങാൻ അനുവദിക്കുന്നത്.ജനുവരി 29ന് മധ്യപൂർവ ദേശത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതോടെ കോവിഡ് പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിൽ യു.എ.ഇ കർശനമായ നീക്കങ്ങളാണ് നടത്തിയതെന്നും മെഡിക്കൽ ഇന്നൊവേഷൻ ഓക്സ്ഫോഡ് ബിസിനസ് റിപ്പോർട്ടിൽ പറയുന്നു. ഈ മാസം എട്ടിന് രോഗികളുടെ എണ്ണം 2659ലെത്തി. 12 കോവിഡ് മരണങ്ങളും റിപ്പോർട്ടു ചെയ്തു.
വൈറസ് പകരുന്നതിനുള്ള സാധ്യത കുറക്കുന്നതിന് അണുനശീകരണ പരിപാടികളിലും മെഡിക്കൽ നവീകരണ ഉപയോഗത്തിലും അബൂദബി വ്യത്യസ്തത പുലർത്തി. ദിവസവും രാത്രിയിൽ തെരുവുകൾ അണുമുക്തമാക്കുന്ന ദൈനംദിന പരിപാടി കർശനമാക്കി. അഗ്നിശമന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു റോബോട്ടിെൻറ സഹായവും ഈ ദൗത്യത്തിൽ പ്രയോജനപ്പെടുത്തുന്നു. വാഹനത്തിലിരുന്ന് കോവിഡ്-19 പരിശോധനക്കുള്ള പൈലറ്റ് സെൻറർ ഈ മാസം ഒന്നിന് അബൂദബിയിൽ ആരംഭിച്ചു. 2.20 ലക്ഷത്തിലധികം പേരാണ് ഇതുവരെ കോവിഡ് പരിശോധനക്കു വിധേയരായത്. ലോകത്തിൽതന്നെ ഒരാഴ്ചക്കകം ഇത്രയുമധികം പേർ പരിശോധന നടത്തിയ രണ്ടാമത്തെ സ്ഥലം അബൂദബിയായി.പകർച്ചവ്യാധി നേരിടാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അബൂദബി സർക്കാറിനൊപ്പം സ്വകാര്യമേഖലയും മികച്ച പങ്കു വഹിക്കുന്നുണ്ട്. കോവിഡ് പരിശോധനക്കുള്ള വർധിച്ചുവരുന്ന ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം നൽകുകയെന്ന ലക്ഷ്യത്തോടെ 14 ദിവസങ്ങൾക്കുള്ളിലാണ് മസ്ദർ സിറ്റിയിൽ ലബോറട്ടറി നിർമിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തത്. ചൈനക്കു പുറത്ത് പ്രവർത്തിക്കുന്ന ലോകത്തിലെ ഇത്രയും സൗകര്യപ്രദമായ ആദ്യത്തെ ലബോറട്ടറിയാണിതെന്നതും പ്രത്യേകതയാണ്.
പകർച്ചവ്യാധി ആരംഭിക്കുന്നതിന് മുമ്പ് അബൂദബി എമിറേറ്റിനെ ആഗോള മെഡിക്കൽ ടൂറിസ ഭൂപടത്തിൽ കേന്ദ്രബിന്ദുവായി സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു അബൂദബി സർക്കാർ. ഈ ലക്ഷ്യത്തോടെ ഉയർന്ന നിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങളും ആധുനിക മെഡിക്കൽ ടെക്നോളജികളെ പിന്തുണക്കുന്ന സേവനങ്ങളും യാത്രാ ഇൻഫ്രാസ്ട്രക്ചറുകളും സജ്ജമാക്കി വരുകയായിരുന്നു. എണ്ണ ഇതര വരുമാനത്തിനായി മെഡിക്കൽ ടൂറിസം, ടെക്നോളജി തുടങ്ങിയവയുടെ വൈവിധ്യവത്കരണത്തിന് അബൂദബിയുടെ ശ്രമങ്ങൾക്ക് പല സ്ഥാപനങ്ങളും പ്രാദേശിക സ്റ്റാർട്ട്-അപ് പ്രോജക്ടുകൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുബാദല ടെക്നോളജി കമ്പനികളിൽ ആദ്യമായി രണ്ട് നിക്ഷേപ ഫണ്ടുകളും പ്രഖ്യാപിച്ചിരുന്നു.കോവിഡ് പകർച്ചവ്യാധി ഹ്രസ്വകാല പ്രതികൂല പ്രത്യാഘാതം സൃഷ്ടിച്ചതോടെ ബിസിനസ് രംഗത്ത് മാന്ദ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നിക്ഷേപകരെ പിന്തുണക്കാനുള്ള നടപടികൾ അബൂദബി സർക്കാർ സ്വീകരിച്ചു. മാർച്ച് 16ന് അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ 16 ഇന സമഗ്ര ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
