മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദുബൈ മലപ്പുറം കെ.എം.സി.സി അസന്റ് ഇ.എൻ.ടി സ്പെഷാലിറ്റി സെന്ററുമായി സഹകരിച്ച്
സംഘടിപ്പിച്ച പരിശോധന ക്യാമ്പ് ചെമ്മുക്കൻ യാഹുമോൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ബർദുബൈ അസന്റ് ഇ.എൻ.ടി സ്പെഷാലിറ്റി സെന്ററുമായി സഹകരിച്ച് ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ ഉദ്ഘാടനം ചെയ്തു. ഡോ. പി. മോഹനകൃഷ്ണൻ, ഡോ. രഞ്ജിത് വെങ്കിടാചലം, ഡോ. ഷിൻജു തോമസ് എന്നിവർ സംസാരിച്ചു. നൂറിലധികം പേർക്ക് സൗജന്യമായി പരിശോധന നടത്താനുള്ള സംവിധാനമാണ് ക്യാമ്പിൽ ഒരുക്കിയതെന്ന് കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി പി.വി. നാസർ അറിയിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, കെ.പി.എ. സലാം, സിദ്ദീഖ് കാലടി, സലാം പരി, കരീം കാലൊടി, മുജീബ് കോട്ടക്കൽ, ജൗഹർ മൊറയൂർ, കെ.പി.പി. തങ്ങൾ, നൗഫൽ വേങ്ങര, ഫക്രുദ്ദീൻ മാറാക്കര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

