Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെ​ഡി​ക്ക​ൽ...

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം: പ്ര​വാ​സി ര​ക്ഷി​താ​ക്ക​ൾ​ക്ക്​ വ​ഴി​കാ​ട്ടാ​ൻ ലി​ങ്ക്​ ഇ​ന്ത്യ വെ​ബി​നാ​ർ 10ന്​

text_fields
bookmark_border
മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം: പ്ര​വാ​സി ര​ക്ഷി​താ​ക്ക​ൾ​ക്ക്​ വ​ഴി​കാ​ട്ടാ​ൻ ലി​ങ്ക്​ ഇ​ന്ത്യ വെ​ബി​നാ​ർ 10ന്​
cancel

ദുബൈ: വീട്ടിലൊരു ഡോക്​ടർ ഉണ്ടാവുക എന്നത്​ ഏതൊരു രക്ഷിതാവി​െൻറയും സ്വപ്​നമാണ്​. മെഡിക്കൽ വിദ്യാഭ്യാസത്തേിലേക്ക്​ മക്കളെ കൈപിടിച്ചുയർത്താൻ ആഗ്രഹിക്കാത്ത രക്ഷിതാക്കൾ കുറവാണെങ്കിലും മുന്നിലുള്ള വഴികൾ ദുർഘടമാണെന്ന തോന്നലാണ്​ പലരെയും പിന്നോട്ടുവലിക്കുന്നത്​. ഇടനിലക്കാരുടെ തട്ടിപ്പും സാമ്പത്തിക ബാധ്യതകളും രക്ഷിതാക്കളെയും വിദ്യാർഥികളെയും ഇൗ ഉദ്യമത്തിൽനിന്ന്​ പിന്തിരിപ്പിക്കുന്നു. നാട്ടിൽ നിന്ന്​ വിട്ടുനിൽക്കുന്ന പ്രവാസികളായ രക്ഷിതാക്കൾക്കാണ്​ ഇക്കാര്യത്തിൽ കൂടുതൽ ആശങ്ക.

മെഡിക്കൽ വിദ്യാഭ്യാസത്തി​െൻറ നേരായ വഴികൾ ചൂണ്ടിക്കാണിക്കാനും മികച്ച കരിയർ പടുത്തുയർത്താനും തട്ടിപ്പിൽ വീഴാതിരിക്കാനും പ്രവാസി രക്ഷിതാക്ക​െളയും വിദ്യാർഥികളെയും പ്രാപ്​തരാക്കാൻ ലക്ഷ്യമിട്ട്​ 'ഗൾഫ്​ മാധ്യമ'ത്തി​െൻറ ആതിഥേയത്വത്തിൽ പ്രമുഖ വിദ്യാഭ്യാസ കൺസൽ​ട്ടേഷൻ സ്​ഥാപനമായ ലിങ്ക്​ ഇന്ത്യ എജു​ക്കേഷനൽ സർവിസസ്​ വെബിനാർ ഒരുക്കുന്നു. ഒക്​ടോബർ 10ന്​ നടക്കുന്ന വെബിനാറിന്​ കരിയർ ലിങ്ക്​സ്​ അക്കാദമി സി.ഇ.ഒ അജയ്​ പത്​മനാഭൻ നേതൃത്വം നൽകും. വിവിധ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിലെ പ്രവേശന വഴികളെക്കുറിച്ച് അദ്ദേഹം​ വിവരിക്കും.

മെഡിക്കൽ​ പ്രവേശനത്തിനുള്ള നീറ്റ്​ പരീക്ഷ കഴിഞ്ഞ മാസം നടന്നിരുന്നു. 650ന്​ മുകളിൽ മാർക്ക്​ നേടുന്ന വിദ്യാർഥികൾക്ക്​ സംസ്​ഥാന-കേന്ദ്ര സർക്കാറുകളുടെ മെറിറ്റ്​ സീറ്റുകളിൽ പ്രവേശനം ലഭിക്കും. മികച്ച മാർക്ക്​ ലഭിച്ച മറ്റ്​ കുട്ടികൾക്ക്​ മാനേജ്​മെൻറ്​ സീറ്റുകളിലും ​പ്രവേശനം തേടാം. എൻ.ആർ.ഐ വിദ്യാർഥികൾക്ക്​ മെറിറ്റ്​, മാനേജ്​മെൻറ്​, എൻ.ആർ.ഐ ​​േക്വാട്ടകളിൽ ​പ്രവേശനത്തിന്​ അവസരമുണ്ട്​. ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വഴികാട്ടിയാകാൻ ലക്ഷ്യമിട്ടാണ്​ വെബിനാർ നടത്തുന്നതെന്ന്​ ലിങ്ക്​​ ഇന്ത്യ മാനേജിങ്​ ഡയറക്​ടർ റിജു മുഹമ്മദ്​ പറഞ്ഞു. എല്ലാവരുടെയും സ്വപ്​ന​ കരിയറുകളിൽ ഒന്നാണ്​ ആരോഗ്യ മേഖലയിലെ ജോലി.

എന്നാൽ, കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കാത്തതിനാൽ പലരും തട്ടിപ്പിനിരയാവുകയും കഴിവുള്ള വിദ്യാർഥികൾക്ക്​ അവസരം നഷ്​ടമാവുകയും ചെയ്യുന്നു. നീറ്റ്​ അഡ്​മിഷ​െൻറ സമയത്ത്​ എ​െന്താക്കെയാണ്​ ചെയ്യേണ്ടതെന്നും ഒഴിവാക്കേണ്ടതെന്നും വെബിനാറിൽ ചൂണ്ടിക്കാണിക്കും​. ​പ്രവേശന നടപടി ക്രമങ്ങൾ എളുപ്പമാക്കാനും രക്ഷിതാക്കളിൽ അവബോധം സൃഷ്​ടിക്കാനും വെബിനാർ ഉപകരിക്കുമെന്നും റിജു മുഹമ്മദ്​ പറഞ്ഞു. മാർക്കുകളും റാങ്കുകളും തമ്മിലുള്ള വ്യത്യാസം മുതൽ വിവിധ സംസ്​ഥാനങ്ങളിൽ എങ്ങനെ അപേക്ഷിക്കണം എന്നുവരെയുള്ള വിശദമായ വിവരങ്ങൾ വെബിനാറിൽ പ​ങ്കുവെക്കും. പ​ങ്കെടുക്കാൻ താൽപര്യമുള്ളവർക്ക്​ വാട്​സ് ​ആപ്​ വഴിയും (+971 588135882) ഇ-മെയിൽ വഴിയും (linkindiagcc@gmail.com) രജിസ്​റ്റർ ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical Education
Next Story