ആരോഗ്യമേഖലയിലെ കണ്ടുപിടുത്തത്തിന് വമ്പൻ സമ്മാനവുമായി അബൂദബി
text_fieldsഅബൂദബി: ആരോഗ്യമേഖലയിലെ പുതുപുത്തൻ കണ്ടുപിടുത്തങ്ങൾക്കും നവീന ആശയങ്ങൾക്കും വമ്പൻ സമ്മാനം നൽകാനൊരുങ്ങി അബൂദബി.
ടെക്നോളജി ഇന്നൊവേറ്റീവ് പയനിയർ ഹെൽത്ത് കെയർ അവാർഡ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. അബൂദബി ആരോഗ്യമന്ത്രാലയവും ധനമന്ത്രാലയവും സാമ്പത്തിക വികസന മന്ത്രാലയവും സംയുക്തമായാണ് പ്രോൽസാഹന പദ്ധതി നടപ്പാക്കുന്നത്. ലോകത്ത് എവിടെയുമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പെങ്കടുക്കാം. മൊത്തം 30 ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിക്കുക.
നിക്ഷേപം, സ്പോൺസർഷിപ്പ് തുടങ്ങി പലതരത്തിലാവും ഇത് ലഭ്യമാക്കുക. 2018 ജനുവരി 31 വരെ അപേക്ഷിക്കാം. അവാർഡ് 2018 ഏപ്രിലിൽ സമ്മാനിക്കും. പേറ്റൻറ്, സ്റ്റാർട്അപ്, കൺസെപ്റ്റ് എന്നിങ്ങനെ തരം തിരിച്ചാണ് അവാർഡ് നൽകുക. പ്രമേഹം, കാൻസർ, ഹൃദ്രോഗം തുടങ്ങി പ്രധാന മേഖലകൾക്ക് കിട്ടുന്ന അപേക്ഷകളിൽനിന്ന് വിദഗ്ധ സമിതി 30 പേരെ കണ്ടെത്തും. ഇതിൽ നിന്നായിരിക്കുമ അന്തിമ വിജയികളെ നിശ്ചയിക്കുക. അപേക്ഷകൾ www.healthcare.tip.gov.ae എന്ന വെബ്സൈറ്റിലൂടെ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
