ബുർജീൽ മെഡിക്കൽ സിറ്റി ഉടൻ പ്രവർത്തനം തുടങ്ങും
text_fieldsദുബൈ: കാൻസർ ചികിത്സക്ക് മികച്ച സൗകര്യങ്ങളുമായി അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ ്റിയിലെ ബുർജീൽ മെഡിക്കൽ സിറ്റി ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് വി.പി.എസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ. ഷംസീർ വയലിൽ അറിയിച്ചു. 400 കിടക്കകളാണ് ഇവിടെ ഒരുക്കുക. രണ്ടായിരത്തോളം തൊഴിലവസരങ്ങളും ലഭ്യമാവുമെന്ന് മിഡിലീസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയായ അറബ് ഹെൽത്തിൽ സംസാരിക്കവെ ഡോ. ഷംസീർ വയലി
ൽ വ്യക്തമാക്കി.
ഫോട്ടോൺ സാങ്കേതികവിദ്യ അടക്കമുള്ള അർബുദ ചികിത്സയിലെ ഏറ്റവും പുതിയ ചികിത്സാ രീതികളും സംവിധാനങ്ങളും ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഉണ്ടാകും. യു.എ.ഇയെ ഔഷധ ഉൽപാദനത്തിെൻറയും കയറ്റുമതിയുടെയും കേന്ദ്രമാക്കുകയാണ് വി.പി.എസിെൻറ മറ്റൊരു ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഔഷധ നിർമാണ കമ്പനിയായ ലൈഫ്ഫാർമ യു.എ.ഇയിൽനിന്ന് ആദ്യമായി അമേരിക്കയിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യും. നേത്രരോഗമായ ഗ്ലൂക്കോമയ്ക്കും ഹൃദ്രോഗത്തിനുമുള്ള ചികിത്സക്ക് ഉപയോഗിക്കുന്ന അസെറ്റസൊളമെഡ് എന്ന മരുന്നാണ് ഈയാഴ്ച കയറ്റുമതി ചെയ്യാൻ തയാറായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
