മെഡിക്കൽ ക്യാമ്പ്
text_fieldsഅജ്മാനിലെ മസ്ഫൂത്തിൽ ഒരുക്കിയ മെഡിക്കൽ ക്യാമ്പ്
അജ്മാന്: ദേശീയ ദിനത്തോടനുബന്ധിച്ച് ഷാർജ അൽ ശംസ് മെഡിക്കൽ ഗ്രൂപ് ഹത്ത-മുസയ്റ ഏരിയ കെ.എം.സി.സിയുമായി സഹകരിച്ച് അജ്മാനിലെ മസ്ഫൂത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരടക്കം പതിനഞ്ചോളം പേരുടെ സേവനം ലഭ്യമായിരുന്നു. സ്കാനിങ്, ഇ.സി.ജി അടക്കം ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നീ ടെസ്റ്റുകളും സൗജന്യമായിരുന്നു. കൂടാതെ സൗജന്യ മരുന്ന് വിതരണവും നടന്നു. അൽ ശംസ് മെഡിക്കൽ ഗ്രൂപ് എം.ഡി പി.എ. ശംസുദ്ദീൻ ക്യാമ്പിന് നേതൃത്വം നൽകി. വരും മാസങ്ങളിൽ ഷാർജയിലെ വിവിധ ക്ലിനിക്കുകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

