മെഡിക്കൽ ബോധവത്കരണ പ്രോഗ്രാം സംഘടിപ്പിച്ചു
text_fieldsകൊല്ലം ജില്ല പ്രവാസി സമാജം വനിതാ വിങ് സംഘടിപ്പിച്ച മെഡിക്കൽ ബോധവത്കരണ പ്രോഗ്രാം ഹാജിറബി വലിയകത്ത് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കൊല്ലം ജില്ലാ പ്രവാസി സമാജം വനിതാ വിങ് സ്തനാർബുദം, ആർത്തവ വിരാമം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും സൗജന്യ പ്രമേഹം, രക്തസമ്മർദ പരിശോധനയും സംഘടിപ്പിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന പരിപാടിയിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ. സജി ഷംസുദ്ദീൻ, നുട്രീഷനിസ്റ്റ് ഡോ. ബിൻഷാദ് അമീർ എന്നിവർ ക്ലാസുകൾ നയിച്ചു. ഇതോടൊപ്പം നടന്ന സൗജന്യ പ്രമേഹ രോഗ - രക്തസമ്മർദ പരിശോധന നിരവധി പേർ ഉപയോഗപ്പെടുത്തി.
വനിതാ വിങ് പ്രസിഡന്റ് ബിന്ദു ഷിബിലി അധ്യക്ഷതവഹിച്ചു. യു.എ.ഇയിലെ ജീവകാരുണ്യ പ്രവർത്തകയും ഹെൽത്ത് വർക്കറുമായ ഹാജിറബി വലിയകത്ത് മെഡിക്കൽ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. അൽ ഷംസ് മെഡിക്കൽസ് മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ, കൊല്ലം ജില്ല പ്രവാസി സമാജം പ്രസിഡന്റ് അഹമ്മദ് ഷിബിലി, ജനറൽ സെക്രട്ടറി അഡ്വ. നജുമുദ്ദീൻ, ട്രഷറർ ജർമിയാസ് യേശുദാസ്, രക്ഷാധികാരി എം. ഷാഹുൽ ഹമീദ്, വനിത വിങ് സെക്രട്ടറി ലിജി അൻസാർ എന്നിവർ സംസാരിച്ചു. ഹാജിറബി വലിയകത്ത്, ഡോ. സജി ഷംസുദ്ദീൻ, ഡോ. ബിൻഷാദ് അമീർ, ഷംസുദ്ദീൻ എന്നിവർക്ക് കൊല്ലം ജില്ല പ്രവാസി സമാജം പ്രസിഡന്റ് അഹമ്മദ് ഷിബിലി, വൈസ് പ്രസിഡന്റ് സീനോ ജോൺ നെറ്റോ, ജോയന്റ് ട്രഷറർ മനോജ് മനാമ, കോഓഡിനേറ്റർ അൻസാർ അസീസ് എന്നിവർ ഉപഹാരങ്ങൾ നൽകി. പഠന പ്രോഗ്രാമിനോടൊപ്പം വനിത വിങ് അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. വനിതാ വിങ് സെക്രട്ടറി ലിജി അൻസാർ സ്വാഗതവും ട്രഷറർ സൂഫി അനസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

