‘യൂ ആർ ഓൺ എയർ’ ജേതാക്കൾ
text_fieldsഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ മീഡിയവണ്‍ സംഘടിപ്പിച്ച യൂ ആര് ഓണ്‍ എയര്‍ വാര്‍ത്താ വായന, ലൈവ് റിപ്പോര്‍ട്ടിങ് മല്സരത്തിെൻറ പത്ത്, പതിനൊന്ന് ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. പുസ്തകോല്‍സവം പത്താം ദിവസം വാര്‍ത്താവായനയില്‍ ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ വി ശ്രീലക്ഷ്മി, റംസാന് എന്നിവര്‍ക്കാണ് പുരസ്കാരം. ലൈവ് റിപ്പോര്‍ട്ടിങില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അജ്മിയ നൗഷാദ്, അജ്മാന് ഹാബിറ്റാറ്റ് സ്കൂളിലെ ശ്രീമയി എസ്.ആര് എന്നിവര്‍ ജേതാക്കളായി.
പതിനൊന്നാം ദിവസം വാര്‍ത്താവതരണത്തില്‍ ദുബൈ ക്രസൻറ് ഇംഗ്ലീഷ് ഹൈസ്കൂളിലെ ആദില്‍ അബ്ദുല്‍ഖാദര്‍, ഷാര്‍ജ ഏഷ്യ ഇംഗ്ലീഷ് സ്കൂളിലെ ഫാത്തിമ ഫ്ലോറി ഹിബ സാക്കിര്‍ എന്നിവര്‍ക്കാണ് സമ്മാനം, ലൈവ് റിപ്പോര്‍ട്ടിങില്‍ ദുബൈ ഔവര്‍ ഓൺ ഇന്ത്യന്‍ സ്കൂളിലെ അഷ്ന നിസാര്‍, ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ അശ്വതി ജയശങ്കര്‍ എന്നിവർ ജേതാക്കളായി. ജേതാക്കള്‍ക്കുള്ള പുരസ്കാരം അടുത്തദിവസങ്ങളില്‍ വിതരണം ചെയ്യും.
