യു ആര് ഓണ്‍ എയര്‍ ഫൈനല്‍ ജേതാക്കളെ പ്രഖ്യാപിച്ചു
text_fieldsഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയില്‍ മീഡിയവണ്‍ സംഘടിപ്പിച്ച യു ആര് ഓണ്‍ എയര്‍ മ ല്സരത്തിലെ ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 11 ദിവസം നീണ്ട മല്‍സരത്തില്‍ ഏറ്റവും മികവ് പുലര്‍ത്തിയ നാല് പേരെയും ചടങ്ങില്‍ പ്രഖ്യാപിച്ചു. ശിശുദിനത്തില്‍ ഇവര്‍ മീഡിയവണ്ണിെൻറ ഔദ്യോഗിക റിപ്പോര്‍ട്ടര്‍മാരായി വാര്‍ത്ത അവതരിപ്പിക്കും. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ നയ്മ സ്മിത്ത് ജോസഫ്, ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലെ ലിയാന ഹാഷിര്‍, ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ ആത്മയ രാജേഷ്, ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ സഫ്വാന് അബ്ദുമനാഫ് എന്നിവരെയാണ് ഇതിനായി തെരഞ്ഞെടുത്തത്.
മാ ഫ്രഷ് പ്രോജക്ട് മാനേജര്‍ ശബരീഷ് കുമാര്‍, റിലാക്സോ ബിസിനസ് ഡെവലപ്മെൻറ് മാനേജര്‍ സഞ്ജീവ് പിള്ള, ഹാപ്പി ജീനിയസ് എം.ഡി. എം.ദാവൂദ്, ഡയറക്ടര്‍ സാദിഖ് പി. പടിക്കല്‍, ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹന്‍കുമാര്‍, മീഡിയവണ്‍ മിഡിലീസ്റ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് റോഷന്, ഡയറക്ടര്‍മാരായ ഡോ. അഹമ്മദ്, വി.പി. അബു, ഉപദേശകസമിതി അംഗം ഷറഫുദ്ദീന്, മീഡിയ വണ്‍-ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടീവ് കമിറ്റി ചെയര്മാന് പി.എ. മുബാറക്, ഗള്‍ഫ് മാധ്യമം റെസിഡന്റ് എഡിറ്റര്‍ പി.ഐ. നൗഷാദ്, സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഹാരിസ് വള്ളിൽ, മീഡിയവണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ മേധാവി എം.സി.എ നാസര്‍, മാര്‍ക്കറ്റിങ് വിഭാഗം ജനറല്‍ മാനേജര്‍ ഫെന്ന ബെഞ്ചമിന്‍, മാര്‍ക്കറ്റിങ് മാനേജര്‍ അനീഷ് ചന്ദ്രന്, പ്രൊഡ്യൂസര്‍ ശിഹാബുദ്ദീന്, കാമറമാന്‍ ഫഹീം മുഹമ്മദലി, മാപ്പിളപ്പാട്ട് ഗവേഷകന് ഫൈസല്‍ എളേറ്റില്‍ തുടങ്ങിയവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
