പതിനാലാം രാവ് ഉത്സവമായി
text_fieldsഷാർജ: പെരുന്നാളമ്പിളിയുടെ കുളിരും മാപ്പിളപ്പാട്ടിെൻറ മധുരവും നിറച്ച് യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയിൽ മലയാളത്തിെൻറ പ്രിയ ചാനൽ മീഡിയാവൺ ഒരുക്കിയ പതിനാലാം രാവ് െപരുന്നാൾ മേളം നാടിെൻറ സാംസ്കാരികോത്സവമായി. വയോധികർ മുതൽ കുഞ്ഞുങ്ങൾ വരെ ഒത്തുചേർന്ന് ആസ്വദിച്ച കലാസായാഹ്നം അക്ഷരാർഥത്തിൽ മലയാളം ഷാർജക്ക് സമർപ്പിച്ച പെരുന്നാൾ സദ്യയായി തീർന്നു. മത^ജാതി വ്യത്യാസമില്ലാതെ കേരളം ഒത്തൊരുമിച്ച് മൂളിയ മാപ്പിളമലയാളത്തിെൻറ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ അലയടിച്ച വേദിയിൽ സമൂഹത്തിെൻറ നാനാ തുറകളിൽ നിന്ന് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷി നിർത്തി മാപ്പിളപ്പാട്ടിനും കലകൾക്കുമായി ജീവിതം സമർപ്പിച്ച വ്യക്തികൾക്ക് ഒരുക്കിയ ആദരവും അവിസ്മരണീയമായി.

അനുഗ്രഹീത ഗായകരായ കെ.ജി. മർക്കോസും വിളയിൽ ഫസീലയും നാലു വരികൾ പാടി സദസ്സ്യരെ സ്വാഗതം ചെയ്തു. ഷാർജ ഡവലപ്മെൻറ് ആൻറ് ഇൻവസ്റ്റ്മെൻറ് അതോറിറ്റി സി.ഇ.ഒ സുൽത്താൻ അൽ ശംസി ഉദ്ഘാടനം നിർവഹിച്ചു. മീഡിയാ വൺ ഡെ. സി.ഇ.ഒ എം. സാജിദ് ആമുഖ സംഭാഷണവും ആസ്റ്റർ ഡി.എം സ്ഥാപക ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ അനുഗ്രഹ ഭാഷണവും നടത്തി. സാബിൽ പാലസ് അഡ്മിനിസ്ട്രേറ്ററും റീജൻസി ഗ്രൂപ്പ് മേധാവിയുമായ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, മീഡിയാവൺ ജി.സി.സി ഒാപ്പറേഷൻസ് ഡയറക്ടർ മുഹമ്മദ് റോഷൻ, ഡയറക്ടർ വി.പി.അബു, ചീഫ് ജനറൽ മാനേജർ (മാർക്കറ്റിങ്) സി.മാത്യു, മീഡിയാവൺ^മാധ്യമം എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ ബിശ്റുദ്ദീൻ ശർഖി, ഗൾഫ് മാധ്യമം സീനിയർ മാർക്കറ്റിങ് മാനേജർ ഹാരിസ് വള്ളിൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

മാപ്പിള കലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് യഹ്യ തളങ്കര, മുക്കം സാജിത, ഷുക്കൂർ ഉടുമ്പുന്തല, എടരിക്കോട് കോൽക്കളി സംഘത്തിനു വേണ്ടി അബ്ദുൽ അസീസ് മണമ്മൽ എന്നിവർക്ക് പുരസ്കാരങ്ങൾ കൈമാറി.പതിനാലാം രാവിന് മുന്നോടിയായി സംഘടിപ്പിച്ച ഒാൺലൈൻ മാപ്പിളപ്പാട്ട് മത്സര വിജയികൾക്കും ചടങ്ങിൽ സമ്മാനം നൽകി.രാജേഷ് മാധവ്,സണ്ണി പ്രദീപ്,ഫാത്തിമ ഹംദ, അമൃത മനോജ് എന്നിവരാണ് ആദ്യ സമ്മാനങ്ങൾ നേടിയത്. സീബ്രീസ് കൊറിയർ ആൻറ് കാർഗോ സി.ഇ.ഒ റഷീൽ പുളിക്കൽ, കെ.എസ്.എഫ്.ഇ ഡയറക്ടർ അഡ്വ. ബി.കെ പ്രസാദ്,മലബാർ തട്ടുകട മാനേജിങ് പാർട്ണർ അബ്ദുൽ ജലീൽ, ഷൈൻ ശിവ പ്രസാദ് (ഫെൽട്രോൺ) അൽ ഫർദാൻ എക്സ്ചേഞ്ച് മാർക്കറ്റിങ് മേധാവി സെയ്ഫ് ഖാൻ, ജ്യൂസ് വേൾഡ് ജനറൽ മാനേജർ നിസാർ , ഇൗസ്റ്റി സീനിയർ ബ്രാൻറ് എക്സിക്യൂട്ടിവ് വിനീഷ് സദാശിവൻ, മാഫ്രെഷ് ഒാപ്പറേഷൻസ് മാനേജർ ശബരീഷ്, ഒാപ്പൺ കാർട്ട്്ഡോട്ട്കോം ഇ കൊമേഴ്സ് ബിസിനസ് മേധാവി മുഹമ്മദ് സാനിൽ, യപ്ടുഇവൻറ്സ് എം.ഡി സവ്വാബ് അലി, എന്നിവർക്ക് മീഡിയാ വൺ ജി.സി.സി എഡിറ്റോറിയൽ ഒാപ്പറേഷൻസ് മേധാവി എം.സി.എ നാസർ, സീനിയർ ജനറൽ മാനേജർ ഷബീർ ബക്കർ, ജനറൽ മാനേജർ ഫിന്നി ബെഞ്ചമിൻ, ഷബിൻ അബ്ദുൽ ഖാദർ തുടങ്ങിയവർ ഉപഹാരങ്ങൾ സമ്മാനിച്ചു. അപർണ്ണ, ഷിനോജ് ഷംസുദ്ദീൻ എന്നിവർ പൊതു ചടങ്ങുകൾക്ക് അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
