മീഡിയവൺ പോഡ്കാസ്റ്റ് ‘വൺസ്റ്റോറി’ ശ്രോതാക്കളിലേക്ക്
text_fieldsമീഡിയവൺ പോഡ്കാസ്റ്റ് പ്ലാറ്റ്ഫോമായ ‘വൺസ്റ്റോറി’ സ്വിച്ച് ഓൺ വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി നിർവഹിക്കുന്നു
അബൂദബി: മീഡിയവണിന്റെ പോഡ്കാസ്റ്റ് പ്ലാറ്റ്ഫോമായ ‘വൺസ്റ്റോറി’ക്ക് തുടക്കമായി. അബൂദബിയിൽ നടന്ന ചടങ്ങിൽ വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി വൺസ്റ്റോറിയുടെ സ്വിച്ച് ഓൺ നിർവഹിച്ചു. ഗൾഫിലെ വിവിധ തുറകളിൽ മികവ് തെളിയിച്ചവരുടെ വേറിട്ട കഥകളുമായാണ് വൺസ്റ്റോറി ശ്രോതാക്കളിലേക്ക് എത്തുക. വേറിട്ട വ്യക്തിത്വങ്ങളുടെ ജീവിതവും നിലപാടുകളും അടയാളപ്പെടുത്തുന്നതാകും വൺസ്റ്റോറി.
മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി എം.സി.എ നാസറാണ് വൺസ്റ്റോറിയുടെ അവതാരകൻ. അബൂദബിയിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി മീഡിയവണിന്റെ പുതിയ ഉദ്യമത്തിന് ആശംസകൾ നേർന്നു. മീഡിയവൺ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ സ്വവ്വാബ് അലി, മീഡിയ സൊലൂഷൻസ് റീജനൽ ഹെഡ് ഷഫ്നാസ് അനസ് എന്നിവർ സംബന്ധിച്ചു. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്ടോക്, സ്പോട്ടിഫൈ, ആപ്പിൾ പോഡ്കാസ്റ്റ്, ഗൂഗ്ൾ പോഡ്കാസ്റ്റ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും ‘വൺ സ്റ്റോറി’ ഈ മാസാവസാനം മുതൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

