Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീ​ഡി​യ​വ​ൺ ‘മ​ബ്റൂ​ക്...

മീ​ഡി​യ​വ​ൺ ‘മ​ബ്റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ്’ ര​ണ്ടാം ഘ​ട്ടം ഇ​ന്ന് ദു​ബൈ​യി​ൽ

text_fields
bookmark_border
മീ​ഡി​യ​വ​ൺ ‘മ​ബ്റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ്’ ര​ണ്ടാം ഘ​ട്ടം ഇ​ന്ന് ദു​ബൈ​യി​ൽ
cancel

ദു​ബൈ: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ മി​ക​വി​ന് മീ​ഡി​യ​വ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ ‘മ​ബ്റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സി’​ന്റെ ര​ണ്ടാം ഘ​ട്ട പു​ര​സ്കാ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ദു​ബൈ​യി​ൽ വി​ത​ര​ണം ചെ​യ്യും. ദു​ബൈ അ​ക്കാ​ദ​മി​ക് സി​റ്റി​യി​ലെ ഡീ​മോ​ണ്ട്ഫോ​ർ​ട്ട് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ന്നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ​രം ഏ​റ്റു​വാ​ങ്ങും. ഫ്രാ​ൻ​സി​ൽ ന​ട​ന്ന ലോ​ക ദീ​ർ​ഘ​ദൂ​ര കു​തി​ര​യോ​ട്ട മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ ദു​ബൈ​യി​ലെ പ്ര​വാ​സി വി​ദ്യാ​ർ​ഥി മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി നി​ദ അ​ൻ​ജു​മി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

അ​ബൂ​ദ​ബി യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ആ​ദ്യ​ഘ​ട്ട പു​ര​സ്കാ​ര ച​ട​ങ്ങി​ന് പി​ന്നാ​ലെ​യാ​ണ് മീ​ഡി​യ​വ​ൺ മ​ബ്റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് ദു​ബൈ​യി​ലെ​ത്തു​ന്ന​ത്. ഡീ​മോ​ണ്ട്ഫോ​ർ​ട്ട് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ വൈ​കീ​ട്ട് മൂ​ന്നി​ന് പു​ര​സ്കാ​ര ജേ​താ​ക്ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ബി​സി​ന​സ് പ​ഠ​ന​കേ​ന്ദ്ര​മാ​യ ബി​സി​ന​സ് ഗേ​റ്റി​ന്റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ലൈ​ല റ​ഹാ​ൽ അ​ൽ അ​ത്ഫാ​നി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​മ​ൺ​വെ​ൽ​ത്ത് എ​ന്റ​ർ​പ്ര​ണേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് അ​ഹ​മ്മ​ദ്, നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ട​റും ആ​സ്റ്റ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ, സ്റ്റ​ഡി വേ​ൾ​ഡ് എ​ജു​ക്കേ​ഷ​ൻ സി.​ഒ.​ഒ കേ​റ്റ് ജെ​റാ​ർ​ഡ്, സി​നി​മ താ​രം മി​ഥു​ൻ ര​മേ​ശ്, മീ​ഡി​യ​വ​ൺ സി.​ഇ.​ഒ റോ​ഷ​ൻ ക​ക്കാ​ട്ട്, മീ​ഡി​യ​വ​ൺ ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് തൊ​ട്ടി​യി​ൽ, മീ​ഡി​യ​വ​ൺ-​ഗ​ൾ​ഫ് മാ​ധ്യ​മം ജി.​സി.​സി ഡ​യ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ദു​ബൈ​യി​ലും സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​രാ​ൾ​ക്ക് പ​ത്തു​വ​ർ​ഷ​ത്തെ യു.​എ.​ഇ ഗോ​ൾ​ഡ​ൻ വി​സ​ക്കു​ള്ള അ​വ​സ​ര​മൊ​രു​ക്കും. ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ​സ്, അ​റ​ക്ക​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്, സ്മാ​ർ​ട്ട്സെ​റ്റ് അ​ക്കാ​ദ​മി, ഇ.​സി.​എ​ച്ച് ഡി​ജി​റ്റ​ൽ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് മീ​ഡി​യ​വ​ൺ മ​ബ്റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് ഒ​രു​ക്കു​ന്ന​ത്. പു​ര​സ്കാ​ര ദാ​ന​ത്തി​ന്റെ മൂ​ന്നാം ഘ​ട്ടം ഈ ​മാ​സം 29ന് ​അ​ജ്മാ​ൻ അ​ൽ​ത​ല്ല​യി​ലെ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaitodaymedia onephase 2Mabrukh Gulf ToppersNida Anjum
News Summary - MediaOne-Mabruk-Gulf-Toppers-2nd-phase-today-in-Dubai
Next Story