മീഡിയവൺ മബ്റൂക് പ്ലസിന് കൊടിയിറങ്ങി
text_fieldsസ്റ്റാർകിഡ്സിൽ അണിനിരന്ന പ്രതിഭകൾ മീഡിയവൺ സി.ഇ.ഒ മുഷ്താഖ് അഹമ്മദിനൊപ്പം
ദുബൈ: രണ്ട് ദിവസം നീണ്ട മീഡിയവൺ മബ്റൂക് പ്ലസ് പരിപാടികൾക്ക് കൊടിയിറങ്ങി. പഠനമികവ് തെളിയിച്ചവരും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുമായ രണ്ടായിരത്തോളം വിദ്യാർഥികൾ ആദരം ഏറ്റുവാങ്ങി. സീനിയർ ഗ്രാൻഡ് ക്വിസ് മത്സരത്തിൽ ആദിത്യ അനുഷ്-ഗോകുൽ പ്രസാദ് ടീം ജേതാക്കളായി. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ 90 ശതമാനം മാർക്ക് നേടി പഠനമികവ് തെളിയിച്ച 1500 ലേറെ വിദ്യാർഥികൾക്കൊപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥി പ്രതിഭകളും മബ്റൂക് പ്ലസിന്റെ വേദിയിൽ ആദരം ഏറ്റുവാങ്ങി. ഇവർക്കായി ഒരുക്കിയ സൂപ്പർകിഡ് വേദിയിലാണ് കാണികൾക്ക് മുന്നിൽ ഇവർ കഴിവുകൾ പുറത്തെടുത്തത്. ചിത്രകലയിലും ഉപകരണസംഗീതരംഗത്തും പരിമിതികളെ അതിജീവിച്ച് മുന്നേറിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ റുബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന കുഞ്ഞുപ്രതിഭകൾ വേറെ. സ്റ്റാർകിഡ്സിൽ അണിനിരന്ന പ്രതിഭകൾക്ക് മീഡിയവൺ സി.ഇ.ഒ. മുഷ്താഖ് അഹമ്മദ് പുരസ്കാരം കൈമാറി.
ഗ്രാൻഡ് ക്വിസ് മത്സരത്തിൽ ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹെസ്കൂളിലെ ആദിത്യ അനുഷ്-ഗോകുൽ പ്രസാദ് ടീം ചാമ്പ്യൻപട്ടം നേടിയപ്പോൾ അശ്വിൻ കൃഷ്ണകുമാർ- അദിത്ത് ബിജു ടീം രണ്ടാംസ്ഥാനത്ത് എത്തി. അമിത് കൃഷ്ണ-പാഷ് വി ദേശായ് ടീം മൂന്നാമതെത്തി. കൊച്ചു കലാകാരന്മാർ മാറ്റുരച്ച ലിറ്റിൽ പിക്കാസോ സീനിയർ വിഭാഗത്തിൽ താനിഷ് ഷിലീബ് ഒന്നാം സ്ഥാനം നേടി. എൽന റോബിൻ ജോർജ് രണ്ടാം സ്ഥാനവും, സാൻവി അജേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഷൻസ മറിയം ഒന്നാം സ്ഥാനം നേടി. സയ്യിദത്ത് ദുആ മറിയം രണ്ടാം സ്ഥാനവും അതിഥി ശ്യാം നായർ മൂന്നാം സ്ഥാനവും നേടി. ആരതി രാജര്തനം നയിച്ച അധ്യാപക സംഗമത്തിൽ വിവിധ സ്കൂളുകളിലെ അഞ്ഞൂറിലേറെ അധ്യാപകർ പങ്കെടുത്തു. ഹിറ്റ് എം.എം. അവതാരകരായ ഡോണ, മായ, സാമൂഹിക പ്രവർത്തകൻ പുത്തൂർ റഹ്മാൻ, സാമ്പത്തിക വിദഗ്ധൻ കെ.വി. ഷംസുദ്ദീൻ തുടങ്ങിയവർ വിദ്യാർഥികൾക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

