Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​മീഡിയവൺ ‘മബ്റൂഖ് ഗൾഫ്...

​മീഡിയവൺ ‘മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ്’ മൂന്നാംഘട്ട പുരസ്കാര വിതരണം ഇന്ന്

text_fields
bookmark_border
mabrook gulf toppers
cancel

ദു​ബൈ: മീ​ഡി​യ​വ​ൺ ‘മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സി​ന്‍റെ’ മൂ​ന്നാം​ഘ​ട്ട പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ന്ന്​ അ​ജ്മാ​നി​ൽ വി​ത​ര​ണം ചെ​യ്യും. അ​ജ്മാ​ൻ അ​ൽ​ത​ല്ല​യി​ലെ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ലാ​ണ് ച​ട​ങ്ങ്. നാ​നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ​രം ഏ​റ്റു​വാ​ങ്ങും. അ​ജ്മാ​ൻ അ​ൽ​ത​ല്ല ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ൽ വൈ​കീ​ട്ട് മൂ​ന്നി​ന് പു​ര​സ്കാ​ര ജേ​താ​ക്ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.

അ​ജ്മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് വൈ​സ് ചെ​യ​ർ​മാ​ൻ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ സ​ഖ​ർ റാ​ശി​ദ് ആ​ൽ നു​ഐ​മി പു​ര​സ്കാ​ര ദാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ദു​ബൈ​യി​ലെ പ്ര​മു​ഖ റേ​ഡി​യോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഫ​സ്​​ലു, എ​ഴു​ത്തു​കാ​രി ഷെ​മി, അ​ജ്മാ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ സ​ലാ​ഹ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കും.

പ​ത്താം ക്ലാ​സി​ലും പ്ല​സ്ടു​വി​ലും 90 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ർ​ക്ക് നേ​ടി​യ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ നാ​നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് മീ​ഡി​യ​വ​ൺ മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കു​ന്ന​ത്. യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സി​ല​ബ​സി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ യു.​എ.​ഇ ടോ​പ്പ​റാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഇ​ബ്രാ​ഹിം ഹ​സ്സാ​നെ​യും ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ക്കും.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​രാ​ൾ​ക്ക് പ​ത്തു​വ​ർ​ഷ​ത്തെ യു.​എ.​ഇ ഗോ​ൾ​ഡ​ൻ വി​സ​ക്കു​ള്ള അ​വ​സ​ര​മൊ​രു​ക്കും. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന നാ​ലു​പേ​ർ​ക്ക് സ്മാ​ർ​ട്ട്സെ​റ്റ് അ​ക്കാ​ദ​മി സൗ​ജ​ന്യ​മാ​യി മു​സ​ണ്ടം ഫു​ൾ​ഡേ ട്രി​പ്പി​നും അ​വ​സ​രം ന​ൽ​കും.

യു.​എ.​ഇ​യി​ലെ മൂ​ന്നു ഘ​ട്ട​ങ്ങ​ൾ പി​ന്നി​ട്ട് മീ​ഡി​യ​വ​ൺ മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് ഇ​നി സൗ​ദി​യി​ലും ഖ​ത്ത​റി​ലു​മെ​ത്തും. യു.​എ.​ഇ​യി​ൽ ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ​സ്, അ​റ​ക്ക​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്, സ്മാ​ർ​ട്ട്സെ​റ്റ് അ​ക്കാ​ദ​മി, ഇ.​സി.​എ​ച്ച് ഡി​ജി​റ്റ​ൽ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് മീ​ഡി​യ​വ​ൺ മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaoneUAEMabrook Gulf Toppers
News Summary - MediaOne-Mabrook Gulf Toppers- third phase award distribution on friday
Next Story