മീഡിയവൺ ‘മബ്റൂഖ് പ്ലസ്’ വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു
text_fieldsമീഡിയവൺ ‘മബ്റൂഖ് പ്ലസ്’ വെബ്സൈറ്റ് മിഥുൻ രമേശ് ഉദ്ഘാടനംചെയ്യുന്നു
ദുബൈ: വിദ്യാർഥികളുടെ പഠനമികവിനെ ആദരിക്കാൻ മീഡിയവൺ യു.എ.ഇയിൽ സംഘടിപ്പിക്കുന്ന മബ്റൂഖ് പ്ലസിന്റെ വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു. അവതാരകനും നടനുമായ മിഥുൻ രമേശ് വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു. WWW.MABROOKPLUS.MEDIAONEONLINE.COM എന്ന വെബ്സൈറ്റാണ് മബ്റൂഖ് പ്ലസിന്റെ രജിസ്ട്രേഷൻ നടപടികൾക്കായി സജീവമായത്. മബ്റൂഖ് പ്ലസിലേക്കുള്ള എട്ട് തരം രജിസ്ട്രേഷന് വെബ്സൈറ്റിൽ സൗകര്യമുണ്ടാകും.
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ 90 ശതമാനത്തിലേറെ മാർക്ക് വാങ്ങിയ യു.എ.ഇയിലെ മികച്ച വിദ്യാർഥികളെ ആദരിക്കുന്ന മബ്റൂഖ് ഗൾഫ് ടോപ്പേഴ്സിനൊപ്പം കൂടുതൽ പുതുമകളോടെയാണ് മീഡിയവൺ ഇത്തവണ മബ്റൂഖ് പ്ലസ് സംഘടിപ്പിക്കുന്നത്. മബ്റൂഖ് പ്ലസിന്റെ ടീച്ചേഴ്സ് കോൺഫറൻസ്, സ്റ്റുഡന്റ് കോൺഫറൻസ്, ഗ്രാൻഡ് ക്വിസ്, സ്റ്റാർ കിഡ്സ് തുടങ്ങി വിവിധ പരിപാടികളിലേക്കും മത്സരങ്ങളിലേക്കുമുള്ള രജിസ്ട്രേഷനാണ് വെബ്സൈറ്റിൽ സംവിധാനമുള്ളത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും മികവിന്റെ വേദിയായി മബ്റൂഖ് പ്ലസ് മാറുകയാണെന്ന് മാധ്യമപ്രവർത്തകൻ ഫസ്ലു പറഞ്ഞു.
കാസ്റ്റല്ലോ, ഗോകൈറ്റ് ട്രാവൽ ആൻഡ് ടൂർസ് എന്നിവയുടെ പിന്തുണയോടെ ഒക്ടോബർ 25, 26 തീയതികളിൽ ദുബൈ ഖിസൈസിലെ ഹയർ കോളജ് ഓഫ് ടെക്നോളജിയിലാണ് മബ്റൂഖ് പ്ലസിന് വേദിയൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

