മീഡിയ വണ്‍-ഗള്‍ഫ് മാധ്യമം മുഖേന കേരളത്തിന് സാന്ത്വനമേകി റാക് കേരള സമാജം
text_fieldsറാസല്‍ഖൈമ: കേരള സമാജത്തിന്‍െറ നേതൃത്വത്തില്‍ കേരളത്തിലെ ദുരിത ബാധിതര്‍ക്കായി വിഭവ സമാഹരണം നടത്തി.
ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രങ്ങള്‍, ക്ലീനിങ് ഉല്പന്നങ്ങള്, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് ശേഖരിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇവ സമാജം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മീഡിയ വണ്‍-ഗള്‍ഫ് മാധ്യമം ടീമിന് കൈമാറി. റാക് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡൻറ് എസ്.എ. സലീം, കേരള സമാജം വൈസ് പ്രസിഡൻറ് തോമസ് തോമസ് എന്നിവരില്‍ നിന്ന് മീഡിയ വണ്‍-^ഗള്‍ഫ് മാധ്യമം റാക് കോ-ഓര്‍ഡിനേറ്റര്‍ ശക്കീര്‍ അഹമ്മദ് ഏറ്റുവാങ്ങി. നാര് അല്‍മഹ, അജയ്കുമാര്‍, ഷാനവാസ് ഹുസൈന്, അഷ്റഫ് മാളിയേക്കല്‍, ഗഫൂര്‍ മാവൂര്‍, ശക്തിധരന്, കിഷോര്‍, നസ്റു, ഷംസു തുടങ്ങിയവര്‍ നേതൃത്വം നല്കി.
