മീഡിയവൺ ഫിൻടോക്ക് ഇന്ന്
text_fieldsഷാർജ: മീഡിയവൺ സംഘടിപ്പിക്കുന്ന ഗ്രോ ഗ്ലോബൽ ഫിൻടോക് സെമിനാർ ഇന്ന്. ഷാർജ അൽ താവുനിലെ പുൾമാൻ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ കോർപറേറ്റ് മേഖലയിലെ വിദഗ്ധർ പങ്കെടുക്കും. രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ബിസിനസ് ലീഡർഷിപ് സ്ട്രാറ്റജിയും ചർച്ചയാകും.
കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട സെഷനുകൾക്ക്, ബിസിനസ് അഡ്വൈസ് സ്ഥാപനമായ ഹുസൈൻ അൽ ഷംസിയിലെ സി.എ പി.എം. സമീർ, സി.എ മുഹമ്മദ് സലീം അറക്കൽ, സി.എ ഫൈസൽ സലീം എന്നിവർ നേതൃത്വം നൽകും. സ്ട്രാറ്റജിക് ഡ്രിവൺ ലീഡർഷിപ് എന്ന സെഷൻ ദ ബി സ്കൂൾ ഇന്റർനാഷനലിലെ ഫൈസൽ പി. സെയ്ദ് നയിക്കും.
യു.എ.ഇയിൽ മീഡിയവൺ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഫിൻടോക് സെമിനാറാണിത്. അഭൂതപൂർവമായ പ്രതികരണമാണ് സെമിനാറിന് ലഭിച്ചതെന്നും രജിസ്ട്രേഷൻ പൂർത്തിയായതായും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

