Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീഡിയവൺ ഫിൻടോക്ക്...

മീഡിയവൺ ഫിൻടോക്ക് 23ന്: നികുതി-സാമ്പത്തിക വിദഗ്ധർ സംസാരിക്കും

text_fields
bookmark_border
മീഡിയവൺ ഫിൻടോക്ക് 23ന്: നികുതി-സാമ്പത്തിക വിദഗ്ധർ സംസാരിക്കും
cancel

ദു​ബൈ: യു.​എ.​ഇ​യി​ൽ കോ​ർ​പ​റേ​റ്റ് ടാ​ക്സ് നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​ൻ മീ​ഡി​യ​വ​ൺ അ​വ​സ​ര​മൊ​രു​ക്കു​ന്നു. ഈ​മാ​സം 23ന് ​ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രോ​ഗ്ലോ​ബ​ൽ-​ഫി​ൻ​ടോ​ക്കി​ൽ ഈ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ യു.​എ.​ഇ​യി​ലെ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി സം​വ​ദി​ക്കും. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ളു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. നി​കു​തി​യ​ധി​ഷ്ഠി​ത സ​മ്പ​ദ്ഘ​ട​ന​യി​ലേ​ക്ക് യു.​എ.​ഇ ചു​വ​ടു​മാ​റ്റു​മ്പോ​ൾ രാ​ജ്യ​ത്തെ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മീ​ഡി​യ​വ​ൺ ഗ്രോ​ഗ്ലോ​ബ​ൽ ഫി​ൻ​ടോ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജൂ​ൺ 23ന് ​ദു​ബൈ അ​ൽ​ന​ഹ്ദ​യി​ലെ ലാ​വ​ൻ​ഡ​ർ ഹോ​ട്ട​ലി​ൽ വൈ​കീ​ട്ട് മൂ​ന്നു മു​ത​ലാ​ണ് മൂ​ന്നു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രി​പാ​ടി.‘യു.​എ.​ഇ കോ​ർ​പ​റേ​റ്റ്സ് ടാ​ക്സും അ​തി​ന്റെ ഉ​ദ്ദേ​ശ്യ​ങ്ങ​ളും’ വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നി​കു​തി, ധ​ന​കാ​ര്യ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ക്കും.

നി​കു​തി​ഘ​ട​ന​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ പ്ര​മു​ഖ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട്സ് സ്ഥാ​പ​ന​മാ​യ ഹു​സൈ​ൻ അ​ൽ ശം​സി​യി​ലെ വി​ദ​ഗ്ധ​രു​ണ്ടാ​കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ചോ​ദ്യ​ങ്ങ​ളും സം​ശ​യ​ങ്ങ​ളും ഉ​ന്ന​യി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. മു​ൻ​കൂ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. fintalk.mediaoneonline.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്ട്രേ​ഷ​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneUAEFinTalk
News Summary - MediaOne FinTalk
Next Story