മീഡിയവൺ എജുനെക്സ്റ്റ് ഇന്ന്
text_fieldsദുബൈ: വിദേശത്ത് തുടര്‍പഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി മീഡിയവണ്‍ ദുബൈയിൽ ഒരുക്കുന്ന എജുനെക്സ്റ്റ് ഗൈഡൻസ് ക്യാമ്പ് ഇന്ന് നടക്കും. വൈകുന്നേരം മൂന്ന് മുതൽ അല്‍നഹ്ദ ലാവൻഡര്‍ ഹോട്ടലിലാണ് ക്യാമ്പ് നടക്കുക. ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ എജുനെക്സ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ വിദഗ്ധൻ ദിലീപ് രാധാകൃഷ്ണൻ കൗൺസലിങ്ങിന് നേതൃത്വം നൽകും.
മീഡിയവൺ-ഗൾഫ് മാധ്യമം ജി.സി.സി ഡയറക്ടർ സലീം അമ്പലൻ ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷനായിരിക്കും. ആര്‍ക്കൈവ്സ് സ്റ്റഡി അബ്രോഡ് എന്ന വിദേശപഠന കൺസൽട്ടൻസിയുമായി കൈകോർത്താണ് മീഡിയവൺ എജു നെക്സ്റ്റ് സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ യൂനിവേഴ്സിറ്റികളിലേക്ക് അവസരമൊരുക്കുന്ന ഇത്തരം ക്യാമ്പുകൾ നിരവധിപേർക്ക് ഉപകാരപ്പെടുമെന്ന് ദിലീപ് രാധാകൃഷ്ണന് പറഞ്ഞു.
ബാച്ച്ലർ പഠനത്തിനും ഉന്നതപഠനത്തിനും ശ്രമിക്കുന്നവർക്ക് ഒരുപോലെ ക്യാമ്പിൽ മാർഗനിർദേശം ലഭ്യമാക്കും. വിദേശപഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയനിവാരണത്തിന് അവസരമുണ്ടാകും. നിരവധിപേരാണ് ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂർ രജിസ്റ്റർ ചെയ്തത്. വൈകുന്നേരം മൂന്ന് മുതൽ സ്പോട്ട് രജിസ്ട്രേഷനും ക്യാമ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. രാത്രി എട്ടര വരെ ക്യാമ്പ് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

