മാധ്യമ പ്രവർത്തകരുടെ ക്രിക്കറ്റ് ടൂർണമെന്റ് ഷാർജയിൽ
text_fieldsഷാർജ: യു.എ.ഇയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.എം.എഫ് നേതൃത്വത്തിൽ യാക്കോബ്സ് എവർറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ ക്രിക്കറ്റ് ചാമ്പ്യൻഷിപ് 27ന് ഷാർജ സ്കൈലൈൻ കോളജ് ഗ്രൗണ്ടിൽ നടക്കും.
വിക്ടോറിയ ക്രിക്കറ്റ് അക്കാദമി ആൻഡ് സ്പോർട്സ് ഫെസിലിറ്റീസ്, ദുബൈ എസ്.പി.എസ്.എ ക്രിക്കറ്റ് അക്കാദമി, ബ്ലാക്ക് പെഗാസിസ് ക്രിക്കറ്റ് ക്ലബ് എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. യാക്കോബ്സ് ഫാം ആൻഡ് ക്യാമ്പിങ് മാനേജിങ് ഡയറക്ടർ ഫിനിക്സ് യാക്കോബാണ് മുഖ്യ സ്പോൺസർ. ലുലു ഗ്രൂപ്പും ഉസ്താദ് ഹോട്ടലും ഗ്ലോബൽ മീഡിയ ഹബും ചാമ്പ്യൻഷിപ്പുമായി സഹകരിക്കും. കൂട്ടായ്മയിലെ അംഗങ്ങൾക്കിടയിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിക്കറ്റ് മത്സരം നടത്തുന്നതെന്ന് കോഓഡിനേറ്റർമാരായ രാജു മാത്യു, ഷിനോജ് ഷംസുദ്ദീൻ, സുജിത് സുന്ദരേശൻ എന്നിവർ അറിയിച്ചു.
കൂട്ടായ്മയുടെ നേതൃത്വത്തിൽ നേരത്തെ ഫുട്ബാൾ മത്സരവും ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പും നടത്തിയിരുന്നു.

