മാധ്യമങ്ങൾ കോർപറേറ്റ് അടിമത്തം പേറുന്നു -ഡോ. അൻവർ അമീൻ
text_fieldsസി.എച്ച് ഇന്റർനാഷനൽ സമ്മിറ്റിനോടനുബന്ധിച്ച് ദുബൈയിൽ നടന്ന മീഡിയ സെമിനാർ
ഡോ. അൻവർ അമീൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളിൽ ഭൂരിപക്ഷവും കോർപറേറ്റ് അടിമത്തം പേറുകയാണെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ അമീൻ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ ഈ മാറ്റം ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ കെ.എം.സി.സി ആഭിമുഖ്യത്തിൽ ഒക്ടോബർ നാലിന് ദുബൈയിൽ നടക്കുന്ന സി.എച്ച് ഇന്റർനാഷനൽ സമ്മിറ്റിന്റെയും സി.എച്ച് രാഷ്ട്രസേവാ പുരസ്കാര സമർപ്പണത്തിന്റെയും ഭാഗമായി നടന്ന ‘മീഡിയ: പക്ഷം നിഷ്പക്ഷം’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ മീഡിയ വിങ് ചെയർമാൻ വി.കെ.കെ. റിയാസ് അധ്യക്ഷനായി. ദുബൈ കെ.എം.സി.സി മീഡിയ ചെയർമാൻ ഇസ്മായിൽ ഏറാമല വിഷയമവതരിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകരായ എ. റശീദുദ്ദീൻ, എം.സി.എ. നാസർ എന്നിവർ സെമിനാറിൽ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ് ആശംസയർപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ നാസർ മുല്ലക്കൽ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര അതിഥികൾക്ക് ഉപഹാരം കൈമാറി. ജില്ലാ മീഡിയ വിങ് ജനറൽ കൺവീനർ ജസീൽ കായണ്ണ സ്വാഗതവും അസീസ് കുന്നത്ത് നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരിപ്പേരി, ടി.എൻ അഷ്റഫ്, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, മജീദ് കുയ്യൊടി, ഹക്കീം മാങ്കാവ്, മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, ഷറീജ് ചീക്കിലോട്, സുഫൈദ് ഇരിങ്ങണ്ണൂർ, മീഡിയ വിങ് ഭാരവാഹികളായ സലാം പാളയത്ത്, എൻ.സി. ജലീഷ്, ഇർഷാദ് വാകയാട്, നബീൽ നാരങ്ങോളി, ഷംഹീർ അലി, വനിതാ കെ.എം.സി.സി ഭാരവാഹികളായ നജ്മ സാജിദ്, സൈത്തൂൻ, ഡോ. ഹാഷിമ സഹീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

