അടിയന്തര ഘട്ടങ്ങളിൽ മാധ്യമ ഇടപെടൽ: പരിശീലനവുമായി ജി.ഡി.ആർ.എഫ്.എ
text_fieldsക്രൈസിസ് മീഡിയ മാനേജ്മെന്റ് നയവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ സംസാരിക്കുന്നു
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അടിയന്തര ഘട്ടങ്ങളിൽ മാധ്യമങ്ങളുമായുള്ള ആശയവിനിമയം നടത്തുന്നതിനുള്ള പുതിയ നയം പുറത്തിറക്കി. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ജൂലൈയിൽ അവതരിപ്പിച്ച ദുബൈ ഗവൺമെന്റ് കമ്യൂണിക്കേഷൻ മാനുവലിന്റെ ഭാഗമായുള്ളതാണ് പദ്ധതി. ദുബൈ ഗവൺമെന്റ് മീഡിയ ഓഫിസ് പുറത്തിറക്കിയ ക്രൈസിസ് മീഡിയ മാനേജ്മെന്റ് ഗൈഡുമായി ചേർന്നുനിൽക്കുന്നതാണ് പുതിയ നയം.
ഇതിന്റെ ഭാഗമായി ജി.ഡി.ആർ.എഫ്.എ ആദ്യ സമഗ്ര മീഡിയ ക്രൈസിസ് മാനേജ്മെന്റ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, മറ്റു വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അസി. ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു. ഡിജിറ്റൽ പോസ്റ്റുകൾ, ഡിസൈനുകൾ, യഥാർഥ പ്രതിസന്ധിയെ അനുകരിക്കുന്ന ചെറു വിഡിയോ, ഇ മെയിൽ സന്ദേശങ്ങൾ, തൽക്ഷണ എസ്.എം.എസ് അറിയിപ്പുകൾ, മാധ്യമ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും പ്രതിസന്ധി സമയങ്ങളിൽ പൊതുജനാഭിപ്രായം കൈകാര്യം ചെയ്യുന്നതിനും പരിശീലനം നൽകുന്ന മോക്ക് പ്രസ് കോൺഫറൻസ് എന്നിവ ഉൾപ്പെടുത്തിയാണ് പരിശീലന പരിപാടി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

