മാധ്യമസഹകരണം; മോന അൽ മർറി താമസ കുടിയേറ്റ വകുപ്പിൽ സന്ദർശനം നടത്തി
text_fieldsദുബൈ മീഡിയ ഓഫിസ് ഡയറക്ടർ ജനറൽ മോന ഗാനിം അൽ മർറി ജി.ഡി.ആർ.എഫ്.എ
മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുമായി ചർച്ച നടത്തുന്നു
ദുബൈ: ദുബൈ സർക്കാറിന്റെ മീഡിയ ഓഫിസ് ഡയറക്ടർ ജനറൽ മോന ഗാനിം അൽ മർറി ദുബൈ താമസ കുടിയേറ്റ വകുപ്പിൽ സന്ദർശനം നടത്തി. മാധ്യമ മേഖലയിൽ പരസ്പര സഹകരണങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി സ്വീകരിച്ചു. താമസക്കാർക്കും സന്ദർശകർക്കും ഉപകാരപ്രദമായ വാർത്തകളും സന്ദേശങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും മറ്റും ചർച്ചയായി. തങ്ങളുടെ വാർഷിക പദ്ധതിയിൽ മാധ്യമ സാന്നിധ്യം ഏറ്റവും ശ്രദ്ധേയമായ ഘടകമാണെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

