ശൈഖ് സുല്‍ത്താന്‍ മീഡിയ ബ്യൂറോ സന്ദര്‍ശിച്ചു
text_fieldsഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി ഷാര്‍ജ മീഡിയ ബ്യൂറോ സന്ദര്‍ശിച്ചു. ഷാര്‍ജയില്‍ സംഘടിപ്പിച്ച സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ഭരണാധികാരി വാചാലനായി. സാംസ്കാരികമായ മുന്നേറ്റം ദേശീയ, പ്രാദേശിക, ആഗോള തലങ്ങളില്‍ നിരവധി നേട്ടങ്ങളുണ്ടാക്കിയതായി അദ്ദേഹം എടുത്ത് പറഞ്ഞു. ഷാര്‍ജ സാംസ്കാരിക,വിവര വകുപ്പ് (എസ്.ഡി.സി.ഐ) ചെയര്മാന് അബ്ദുല്ല മുഹമ്മദ് അല്‍ ഉവൈസ്, ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 25 വര്‍ഷമായി പ്രസിദ്ധീകരിക്കുന്ന 'അല്ഷരിഖ അല്‍ സഖാഫിയ', അല്‍ റഫീദ് മാഗസിന് തുടങ്ങി സാംസ്കാരിക വകുപ്പിെൻറ പ്രസിദ്ധീകരണങ്ങളെ അദ്ദേഹം പ്രശംസിച്ചു. തുടര്‍ന്ന് അദ്ദേഹം ഗവണ്‍മെൻറ് മീഡിയ ബ്യൂറോ (എസ്.ജി.എം.ബി) സന്ദര്‍ശിച്ചു. ബ്യൂറോയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് എസ്.ജി.എം.ബി ചെയര്മാന് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ആല് ഖാസിമി സുല്‍ത്താന്‍ വിശദീകരിച്ച് കൊടുത്തു.