എം.സി വടകരയെ കെ.എം.സി.സി ആദരിച്ചു
text_fieldsഎം.സി വടകരയെ ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആദരിക്കുന്നു
ദുബൈ: മുസ്ലിം ലീഗ് സൈദ്ധാന്തികനും രാഷ്ട്രീയ ചരിത്രകാരനുമായ എം.സി വടകരയെ ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആദരിച്ചു.
മുസ്ലിം ലീഗിന്റെയും കേരള രാഷ്ട്രീയത്തിന്റെയും ചരിത്രം തലമുറകളിലേക്ക് പകർന്നു നൽകുന്നതിൽ എം.സിയുടെ പ്രസംഗവും എഴുത്തും പുസ്തകങ്ങളും വഹിക്കുന്ന പങ്ക് വലിയ അഭിമാനമാണെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി ഏർപ്പെടുത്തിയ സ്നേഹോപഹാരം പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര എന്നിവർ ചേർന്ന് എം.സി വടകരക്ക് കൈമാറി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ, ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടിയിൽ, യാഹുമോൻ ചെമ്മുക്കൻ, ബാബു എടക്കുളം, പി.വി നാസർ, അഫ്സൽ മെട്ടമ്മൽ, എൻ.കെ ഇബ്രാഹിം, അഹമ്മദ് ബിച്ചി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

