Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആദ്യ സന്ദേശമയച്ച്​...

ആദ്യ സന്ദേശമയച്ച്​ ‘എം.ബി.ഇസെഡ്​ സാറ്റ്’

text_fields
bookmark_border
ആദ്യ സന്ദേശമയച്ച്​ ‘എം.ബി.ഇസെഡ്​ സാറ്റ്’
cancel

ദുബൈ: ചൊവ്വാഴ്ച വിക്ഷേപിച്ച യു.എ.ഇയുടെ തദ്ധേശീയമായി നിർമിച്ച ‘എം.ബി.ഇസെഡ്​ സാറ്റ്’ ഉപഗ്രഹം ഭ്രമണപദത്തിൽ നിന്ന്​ ആദ്യ സന്ദേശമയച്ചു. മേഖലയിലെ ഏറ്റവും നൂതനമായ കാമറ സംവിധാനമണുള്ള ഉപഗ്രഹത്തിന്‍റെ എല്ലാ സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായും ബുധനാഴ്ച മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെൻറർ (എം.ബി.ആർ.എസ്‌.സി) അധികൃതർ അറിയിച്ചു.

യു.എസിലെ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന്​ ചൊവ്വാഴ്ച യു.എ.ഇ സമയം 11.09നാണ്​ ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപണം നടന്നത്​. ഇതിനൊപ്പം യു.എ.ഇയിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച ഭൂ നിരീക്ഷണ ക്യൂബ്സാറ്റായ എച്ച്​.സി.ടി സാറ്റ്​-1ഉം വിക്ഷേപിച്ചിട്ടുണ്ട്​. യു.എ.ഇ പ്രസിഡൻറ് ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാന്‍റെ പേരിലുള്ള എം.ബി.ഇസെഡ്​-സാറ്റിന്​ ഒരു ടൺ ഭാരമാണുള്ളത്​. നാനോ സാറ്റലൈറ്റായ എച്ച്​.സി.ടി സാറ്റ്​-1 മുഹമ്മദ്​ ബിൻ റാശിദ്​ ബഹിരാകാശ കേന്ദ്രത്തിലെ എൻജിനീയർമാരുടെ മാർഗനിർദേശപ്രകാരം വിദ്യാർഥികൾ വികസിപ്പിച്ചെടുത്തതാണ്.

ഗൾഫ്​ മേഖലയിൽ ഇതുവരെ വിക്ഷേപിച്ചുട്ടുള്ളതിൽ ഏറ്റവും നൂതന സംവിധാനങ്ങൾ ഉൾകൊള്ളുന്ന ഉപഗ്രഹമാണിത്​. പൂർണമായും ഇമാറാത്തി എൻജിനീയർമാരുടെ സംഘം വികസിപ്പിച്ച് നിർമ്മിച്ച ‘എം.ബി.ഇസെഡ്​-സാറ്റ്​’ സാങ്കേതിക രംഗത്തെ രാജ്യത്തിന്‍റ മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നതാണ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsMBZ SAT
News Summary - 'MBZ SAT' send First SMS
Next Story