Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎം.ബി.ആർ സ്​പോർട്​സ്​...

എം.ബി.ആർ സ്​പോർട്​സ്​ അവാർഡ്: ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങി

text_fields
bookmark_border
എം.ബി.ആർ സ്​പോർട്​സ്​ അവാർഡ്: ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങി
cancel
camera_alt

എം.​ബി.​ആ​ർ സ്​​പോ​ർ​ട്​​സ്​ അ​വാ​ർ​ഡ്​ ജേ​താ​ക്ക​ൾ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​നൊ​പ്പം

ദു​ബൈ: കാ​യി​ക മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക്ക്​ ദു​ബൈ ന​ൽ​കു​ന്ന മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ക്രി​യേ​റ്റി​വ്​ സ്​​പോ​ർ​ട്​​സ്​ അ​വാ​ർ​ഡ്​ വി​ത​ര​ണം ചെ​യ്തു. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും പ​​ങ്കെ​ടു​ത്തു. എ​ക്സ്​​പോ​യി​ലെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ വേ​ദി​യി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

കാ​യി​ക മേ​ഖ​ല​യി​ലെ പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ളി​ലൊ​ന്നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന അ​വാ​ർ​ഡാ​ണ്​ എം.​ബി.​ആ​ർ സ്​​പോ​ർ​ട്​​സ്​ അ​വാ​ർ​ഡ്. പാ​കി​സ്താ​ൻ പ്ര​സി​ഡ​ന്‍റ്​ ഇം​റാ​ൻ ഖാ​നെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ സ്​​പോ​ർ​ട്​​സ്​ പേ​ഴ്​​സ​നാ​ലി​റ്റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ടോ​ക്യോ ഒ​ളി​മ്പി​ക്സി​ലും പാ​രാ​ലി​മ്പി​ക്​​സി​ലും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​വ​രെ​യും ആ​ദ​രി​ച്ചു. അ​റ​ബ്​ ​നാ​ടു​ക​ളി​ലെ കാ​യി​ക മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​വ​രും ആ​ദ​ര​മേ​റ്റു​വാ​ങ്ങി.

യു.​എ.​ഇ​യി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള കാ​യി​ക വി​ക​സ​ന​ത്തി​നും സം​ഭാ​വ​ന ന​ൽ​കി​യ എ​ല്ലാ​വ​രു​ടെ​യും പ്ര​യ​ത്ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന്​ ശൈ​ഖ്​ ഹം​ദാ​ൻ പ​റ​ഞ്ഞു.

കാ​യി​ക​രം​ഗ​ത്ത്​ അ​തീ​വ ശ്ര​ദ്ധ ന​ൽ​കു​ന്ന നാ​ടാ​ണ്​ ദു​ബൈ. ഓ​രോ​രു​ത്ത​രു​ടെ​യും സ​ർ​ഗാ​ത്മ​ക വി​ക​സ​ന​ത്തി​ന്​ എ​ല്ലാ​വി​ധ പി​ന്തു​ണ​ക​ളും ന​ൽ​കു​ന്ന​താ​യും ഹം​ദാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports award
News Summary - MBR Sports Award: Winners receive the award
Next Story