എം.ബി.എച്ച്.എസ് പ്രവാസി കൂട്ടായ്മ ഓണാഘോഷം
text_fieldsകണിയാപുരം എം.ബി.എച്ച്.എസ് പ്രവാസി കൂട്ടായ്മയുടെ
ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ആദരിക്കൽ ചടങ്ങ്
ദുബൈ: കണിയാപുരം എം.ബി.എച്ച്.എസ് പ്രവാസി കൂട്ടായ്മയുടെ ഓണാഘോഷം ദുബൈ ഖിസൈസ് എമിറേറ്റ്സ് ഹാളിൽ നടന്നു. കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ ചെയർമാൻ നൗഷാദ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
എം.ബി.എച്ച്.എസ് പ്രവാസി കൂട്ടായ്മ അഡ്മിനും കരിച്ചാറ നന്മ ചാരിറ്റബ്ൾ ട്രസ്റ്റ് ജനറൽ കൺവീനറുമായ ഷാജി അധ്യക്ഷത വഹിച്ചു. നസീർ സ്വാഗതം പറഞ്ഞു. ഗ്രൂപ് അംഗങ്ങളായ കാർത്തികേയൻ, അൻവർ, സവാദ്, അർഷാദ്, അൻസാരി, മുജീബ്, സഫീർ, മധു, നജീബ്, സുൽഫി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഗ്രൂപ്പിലെ മികച്ച പ്രവർത്തനങ്ങൾക്ക് ഹാമിദിനും ഭാര്യ നൂർജഹാനും അയ്യൂബ് മെമന്റോയും പൊന്നാടയും നൽകി. അതിഥികളായി പങ്കെടുത്ത നൗഷാദിനെ മുജീബും നാസറിനെ കാർത്തികേയനും ഗ്രൂപ്പിന്റെ നാട്ടിലെ കോഓഡിനേറ്റർ കൂടിയായ എം.കെ. നവാസിനെ നജീബും പൊന്നാട അണിയിച്ച് ആദരിച്ചു.
ഗ്രൂപ്പിലെ മികച്ച സംഭാവനകൾക്ക് ഗ്രൂപ് ഗായകൻ കൂടിയായ മുജീബ് കൈപ്പള്ളിയെയും ആദരിച്ചു. ഓണസദ്യയും വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

