Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎം.ബി. അനീസുദ്ദീന്​...

എം.ബി. അനീസുദ്ദീന്​ സേവനം എമിറേറ്റ്സ് മാധ്യമ പുരസ്കാരം

text_fields
bookmark_border
എം.ബി. അനീസുദ്ദീന്​ സേവനം എമിറേറ്റ്സ് മാധ്യമ പുരസ്കാരം
cancel
camera_alt

അ​നീ​സു​ദ്ദീ​ൻ

റാ​സ​ല്‍ഖൈ​മ: ഈ ​വ​ര്‍ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​വാ​സി വി​ദ്യാ​ഭ്യാ​സ-​മാ​ധ്യ​മ അ​വാ​ര്‍ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. പ​ത്താം ക്ലാ​സി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍ക്കാ​ണ് പ്ര​വാ​സി വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍ഡു​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന്​ എ​മി​റേ​റ്റ്സ് യു.​എ.​ഇ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ‘ഗ​ള്‍ഫ് മാ​ധ്യ​മം’ റാ​സ​ല്‍ഖൈ​മ പ്രാ​ദേ​ശി​ക ലേ​ഖ​ക​ന്‍ എം.​ബി. അ​നീ​സു​ദ്ദീ​നാ​ണ് പ്ര​വാ​സി മാ​ധ്യ​മ പു​ര​സ്കാ​രം. പ്ര​വാ​സി​ക​ള്‍ക്ക് സ​ഹാ​യ​ക​ര​മാ​യ സ​ര്‍ക്കാ​ര്‍ വി​ജ്ഞാ​പ​ന​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളി​ല​ക​പ്പെ​ടു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളെ പി​ന്തു​ണ​ക്കു​ക​യും തൊ​ഴി​ല്‍ ത​ട്ടി​പ്പു​ക​ള്‍ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള റി​പ്പോ​ര്‍ട്ടു​ക​ളാ​ണ് അ​നീ​സു​ദ്ദീ​നെ പു​ര​സ്കാ​ര​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് സു​ദ​ര്‍ശ​ന​ന്‍, സെ​ക്ര​ട്ട​റി സു​രേ​ഷ് ദി​വാ​ക​ര​ന്‍, ട്ര​ഷ​റ​ര്‍ ര​ഞ്ജി​ത്ത് രാ​ജ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ‘ഓ​ണ​നി​ലാ​വ്’ ഓ​ണാ​ഘോ​ഷ സാം​സ്കാ​രി​ക ച​ട​ങ്ങി​ല്‍ അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media awardRas Al khaimahUAE.
News Summary - MB Anisuddin sevanam Emirates Media Award
Next Story