27- രാവ്: ബുഖാത്വീർ പള്ളി ജനസാഗരമാകും
text_fieldsഷാർജ: റമദാനിലെ ഏറ്റവും േശ്രഷ്ടപ്പെട്ട രാവിനെ പ്രതീക്ഷിക്കുന്ന ഇന്ന് രാത്രി ഷാർജ അൽ ഖാസിമി ആശുപത്രിക്ക് സമീപത്തെ ബുഖാത്വീർ പള്ളി എന്നറിയപ്പെടുന്ന ശൈഖ് സൗദ് ബിൻ സുൽത്താൻ ആൽ ഖാസിമി പള്ളിയിലേക്ക് വിശ്വാസികൾ ഒഴുകും. ലോകപ്രശസ്ത പണ്ഡിതനും ഷാർജക്കാരനുമായ ഇമാം സലാഹ് ബുഖാത്വീർ നേതൃത്വം നൽകുന്ന തറാവീഹ്, തഹ്ജൂദ് നമസ്ക്കാരങ്ങളിൽ പങ്കെടുക്കാനാണ് ഈ ഒഴുക്ക്.
യു.എ.ഇയിലെയും മറ്റ് അറബ് നാടുകളിലെയും റേഡിയോയിലൂടെ കേട്ടറിഞ്ഞ ഇമാമിെൻറ ദീർഘവും മനോഹരവുമായ ഖുർആൻ പാരായണം നേരിൽ കേൾക്കാനാകും എന്നതു തന്നെയാണ് വിശ്വാസികളെ ഇങ്ങോട്ടാകർഷിക്കുന്ന പ്രധാനഘടകം. രാത്രി നമസ്ക്കാരത്തിലെ അവസാന റക്കഅത്തിലെ ഒരു മണിക്കൂർ വരെ നീളുന്ന പ്രാർഥനയിൽ വിശ്വാസികളുടെ മിഴികൾ നിറഞ്ഞൊഴുകും. ഖുർആൻ വാക്യങ്ങളിലെ ആന്തരികമായ അർഥ തലങ്ങളെ പാരായണത്തിലേക്ക് കൊണ്ട് വരുവാനുള്ള ഇമാമിെൻറ കഴിവ് അപാരമാണ്. ശൈഖ് സായിദ് റോഡ്, അൽ വസീത് റോഡ് എന്നിവ സംഗമിക്കുന്ന ഭാഗത്താണ് പള്ളി നിലനിൽക്കുന്നത്. 27ാം രാവിന് പള്ളിയും പരിസരവും റോഡും വിശ്വാസികളെ കൊണ്ട് നിറയും. ഇത് വഴിയുള്ള ഗതാഗതവും രാത്രി പൊലീസ് നിറുത്തി വെക്കും. പള്ളിയിൽ പ്രാർഥനക്കെത്തുന്ന സ്ത്രീകൾക്കായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കൈയിൽ നമസ്കാര പായയോ മറ്റോ കരുതുന്നതും മുൻകൂട്ടി അംഗശുദ്ധി വരുത്തി വരുന്നതുമാണ് നല്ലത്. പള്ളിക്ക് സമീപം വാഹനങ്ങൾ നിറുത്തുവാൻ സൗകര്യം ലഭിക്കണമെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
