ഷാർജയിൽ ‘മസാർ’ ഇലക്ട്രോണിക് ടോൾഗേറ്റിന് അംഗീകാരം
text_fieldsശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ യോഗം
ഷാർജ: എമിറേറ്റിലെ ട്രക്കുകൾക്കായുള്ള പ്രധാന ടോൾ ഗേറ്റിനെ ‘മസാർ’ എന്ന പേരിൽ ഇലക്ട്രോണിക് ടോൾ ഗേറ്റായി മാറ്റുന്നതിന് ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ അംഗീകാരം നൽകി. ട്രക്കുകളുടെ നീക്കം നിയന്ത്രിക്കാനും ക്രോസിങ് നടപടിക്രമങ്ങൾക്ക് കൂടുതൽ സൗകര്യം നൽകുന്നതിനും ഗതാഗതനീക്കം മെച്ചപ്പെടുത്തുന്നതിനും മസാർ ഇലക്ട്രോണിക് ടോൾ ഗേറ്റ് സഹായകമാവും.
സർക്കാർ സേവനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം മുന്നോട്ടുകൊണ്ടുന്നതിനും ട്രാഫിക് സുരക്ഷയെ പിന്തുണക്കുന്നതിനും ഇത് പ്രയോജനപ്പെടുമെന്നും കൗൺസിൽ വിലയിരുത്തി. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽഖാസിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ഉപഭരണാധികാരിയും ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽഖാസിമിയും യോഗത്തിൽ പങ്കെടുത്തു. വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രകടനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കൗൺസിൽ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

