ചുറ്റും കാട്, പച്ചപ്പ്; ഷാർജയിൽ വീടുകളൊരുക്കി ‘മസാർ’
text_fieldsഷാർജ: മരുഭൂമിയിലെ ചൂടിൽനിന്ന് മാറി ചുറ്റുപാടും കാടും പച്ചപ്പും നിറഞ്ഞ അന്തരീക്ഷത്തിൽ വീടുകളൊരുക്കി ‘മസാർ’ പദ്ധതി. പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ അറാദയുടെ കീഴിലുള്ള പദ്ധതിയാണ് ‘മസാർ’. ഷാർജയിലെ അൽ സുയൂഹ് ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന വലിയ താമസ കേന്ദ്രമായ ‘മസാർ’ ആരോഗ്യകരവും പ്രകൃതിയോട് ചേർന്നുനിൽക്കുന്നതുമായ ജീവിത ശൈലിക്ക് യോജിച്ച സ്ഥലമെന്ന നിലയിലാണ് വ്യത്യസ്തമാകുന്നത്. 50,000ത്തിലേറെ മരങ്ങൾ നിറഞ്ഞിട്ടുള്ള വനാന്തരീക്ഷത്തിലാണ് പദ്ധതി പടുത്തുയർത്തുന്നത്. താമസക്കാർക്ക് ഹരിതാഭമായ അന്തരീക്ഷത്തിൽ ശാന്തമായ ജീവിതം സാധ്യമാകുന്ന അപൂർവമായ താമസകേന്ദ്രമാണിത്.
അതോടൊപ്പം ആരോഗ്യകരമായ ജീവിത ശൈലി പ്രോൽസാഹിപ്പിക്കുന്നതിന് 13കി.മീറ്ററിലേറെ നീളത്തിൽ സൈക്ലിങ്, ജോഗിങ് ട്രാക്കുകൾ, ഫുട്ബാൾ, ടെന്നിസ്, പെഡൽ ടെന്നിസ് എന്നിവക്ക് യോജിച്ച സ്പോർട്സ് കോർട്ടുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി സെൻറർ, ‘സാദ്’ ഫുഡ്ട്രക്ക് ഡിസ്ട്രിക്റ്റ്, ഫിറ്റ്നസ് സെന്‍റർ, ഇന്‍റർനാഷണൽ സ്കൂൾ, നഴ്സറി, സൂപ്പർമാർക്കറ്റ് എന്നീ സൗകര്യങ്ങളുമുണ്ട്. വൈവിധ്യമാർന്ന പ്രത്യേകതകളോടെ വ്യത്യസ്ത സബ് കമ്മ്യൂണിറ്റികളായി തിരിച്ചിരിക്കുകയാണ് പദ്ധതി. ടൗൺ ഹൗസുകൾ മുതൽ വില്ലകൾ വരെയുള്ള എല്ലാ തരം താമസകേന്ദ്രങ്ങളിലെയും ലൈറ്റിങ്, എയർ കണ്ടീഷനിങ്, സുരക്ഷ എന്നീ സൗകര്യങ്ങളെല്ലാം സ്മാർട് സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ചതാണ്.
ഷാർജയിലെ വളരെ പ്രധാനപ്പെട്ട മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘മസാറി’ലേക്ക് ഷാർജ വിമാനത്താവളത്തിലേക്ക് 15മിനിറ്റിലും ദുബൈ വിമാനത്താവളത്തിലേക്ക് 20മിനിറ്റിലും എത്തിച്ചേരാം. തിലാൽ മാൾ, ഷാർജ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലേക്ക് രണ്ട് മിനുറ്റ് ദൂരമേയുള്ളൂ. രണ്ട് ബെഡ്റൂം ടൗൺഹൗസുകൾ മുതൽ അഞ്ച്, ആറ് ബെഡ്റൂമുകളുള്ള ആഡംബര വില്ലകളും മാളികകളും പദ്ധതിയിലുണ്ട്.
വ്യത്യസ്ത രൂപത്തിൽ സൗകര്യപ്രദമായ പേയ്മെന്റ് പ്ലാനുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. നിർമാണ സമയത്ത് ഘട്ടംഘട്ടമായി അടച്ച്, വീട് കൈമാറുന്ന സമയത്ത് മുഴുവൻ തുകയും നൽകാവുന്ന രീതിയുമുണ്ട്. വില്ലകൾക്കും ടൗൺ ഹൗസുകൾക്കും ബുക്കിങ് സമയത്ത് 5മുതൽ 10ശതമാനം വരെ ഡൗൺപേയ്മെന്റ്, നിർമാണ സമയത്ത് ആകെ തുകയുടെ 35ശതമാനം, കൈമാറുന്ന സമയത്ത് ബാക്കി 60ശതമാനം എന്നിങ്ങനെ പ്ലാനുണ്ട്. ഡൗൺപേയ്മെന്റും നിർമാണ സമയത്തെ തുകയുമായി 20ശതമാനവും കൈമാറുന്ന സമയത്ത് ബാക്കി 80ശതമാനവും നൽകുന്ന പ്ലാനുമുണ്ട്. ചെറിയ തുകകളായി നിശ്ചിത കാലത്തിനിടയിൽ അടച്ചുതീർക്കാവുന്ന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് +971 521756699, +971 522506699, +971 522086699, +971 522456699, +971 522746699.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

