മിഡിലീസ്റ്റിലെ സ്വാധീനമുള്ള ഇന്ത്യക്കാരിൽ എം.എ. യൂസുഫലി ഒന്നാമത്
text_fieldsദുബൈ: വാണിജ്യ മാഗസിനായ അറേബ്യൻ ബിസിനസ് മിഡിലീസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ലുലു ഗ്രൂപ് ചെയർമാനും അബൂദബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസുഫലിയാണ് ഒന്നാമതെത്തിയത്.
ചോയിത്രാംസ് ഗ്രൂപ് ചെയർമാൻ എൽ.ടി. പഗറാണിയാണ് രണ്ടാം സ്ഥാനത്ത്. ദുബൈ ഇസ്ലാമിക് ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അഡ്നൻ ചിൽവാനാണ് മൂന്നാമത്. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക് സി.ഇ.ഒ
സുനിൽ കൗശൽ എന്നിവർ നാലും അഞ്ചും സ്ഥാനത്തെത്തി. ഗസാൻ അബൂദ് ഗ്രൂപ് സി.ഇ.ഒ സുരേഷ് വൈദ്യനാഥൻ, ബുർജിൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ, ഇമാമി ഗ്രൂപ് ഡയറക്ടർ പ്രശാന്ത് ഗോയങ്ക എന്നിവരും റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

