Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജ​ന​പ്രി​യ...

ജ​ന​പ്രി​യ പ്ര​മോ​ഷ​നു​മാ​യി സ​ഫാ​രി വീ​ണ്ടും

text_fields
bookmark_border
ജ​ന​പ്രി​യ പ്ര​മോ​ഷ​നു​മാ​യി സ​ഫാ​രി വീ​ണ്ടും
cancel

ഷാ​ർ​ജ: ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ പ്ര​മോ​ഷ​നു​ക​ളു​മാ​യി ജ​ന മ​ന​സ്സു​ക​ളി​ൽ ഇ​ടം​നേ​ടി​യ യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​പ​ർ മാ​ർ​ക്ക​റ്റ് കൂ​ടി​യാ​യ ഷാ​ർ​ജ സ​ഫാ​രി​യി​ൽ പു​തി​യ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു. ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ 500ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 10, 20, 30 പ്ര​മോ​ഷ​നാ​ണ് സ​ഫാ​രി തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രോ​സ​റി, സ്​​റ്റേ​ഷ​ന​റി, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ്, റെ​ഡി​മെ​യ്​​ഡ്, മ​ത്സ്യ-​മാം​സാ​ദി​ക​ൾ, ഫ​ർ​ണി​ച്ച​ർ, ടോ​യ്​​സ്, ഇ​ല​ക്ട്രോ​ണി​ക്​​സ്, ഓ​ർ​ഗാ​നി​ക് വെ​ജി​റ്റ​ബി​ൾ​സ് തു​ട​ങ്ങി​യ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പ്ര​മോ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഷാ​ർ​ജ​യി​ലോ യു.​എ.​ഇ​യു​ടെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലോ ന​ട​ന്നു വ​രു​ന്ന പ്ര​മോ​ഷ​നു​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്​​ത​വും ആ​ക​ർ​ഷ​ക​വു​മാ​ണ് സ​ഫാ​രി​യു​ടെ 10, 20, 30 പ്ര​മോ​ഷ​ൻ.

ന​വം​ബ​ർ ര​ണ്ടി​ന്​ ആ​രം​ഭി​ച്ച പ്ര​മോ​ഷ​ൻ ര​ണ്ടാ​ഴ്​​ച നീ​ണ്ടു നി​ൽ​ക്കും. ഗു​ണ​മേ​ൻ​മ, വി​ല​ക്കു​റ​വ്, സ​മ്മാ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യോ​ടൊ​പ്പം ശ്ര​ദ്ധേ​യ​വും ആ​ക​ർ​ഷ​ണീ​യ​വു​മാ​യ പ്ര​മോ​ഷ​നു​ക​ളും സ​ഫാ​രി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാ​സം തോ​റും 300 ദി​ർ​ഹ​മി​െൻറ പ​ർ​ച്ചേ​സ്​ ചെ​യ്യു​ന്ന​വ​ർ​ക്ക് 50,000 ദി​ർ​ഹ​മി​െൻറ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജും 750 ദി​ർ​ഹം ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു ല​ക്ഷം ദി​ർ​ഹ​മി​െൻറ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജു​മാ​ണ് ല​ഭി​ക്കു​ക.നി​സാ​ൻ കാ​റു​ക​ൾ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന 'വി​ൻ 12 നി​സ്സാ​ൻ സ​ണ്ണി'​പ്ര​മോ​ഷ​നും ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Safari promotion
Next Story