ഇന്ത്യ-യു.എ.ഇ ബന്ധം കൂടുതൽ സുദൃഢമാകട്ടെ
text_fieldsസിദ്ധാർഥ് ബാലചന്ദ്രൻ
ഭാരതത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനം നമ്മളിലേക്ക് ഒരിക്കൽ കൂടി ഉദിച്ചുയരുമ്പോൾ ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതൽ ശക്തമായി കാണുന്നതിൽ ഏറെ സന്തോഷം തോന്നുന്നു. യു.എ.ഇയിലെ വികസനത്തിൽ നിന്നും ഇന്ത്യയുടെ സമ്പന്നമായ നാഗരികതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള നേട്ടം കൈവരിക്കാൻ പ്രവാസി സമൂഹത്തിന് സാധിക്കുന്നുവെന്നത് അഭിമാനകരമാണ്.
സെപ, ഇന്ത്യ-മിഡിൽ ഈസ്റ്റ് കോറിഡോർ തുടങ്ങിയ സംരംഭങ്ങളിലൂടെ ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ പുതിയ ഉയരങ്ങൾ കൈവരിക്കുന്നതിനുള്ള ഉദാഹരണങ്ങളാണ്. ഈ ശ്രമങ്ങൾ ബന്ധങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല, ഇരു രാജ്യങ്ങളും പങ്കിടുന്ന സുസ്ഥിരമായ മികവിനുള്ള അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ഈ സുപ്രധാന ദിനത്തിൽ, ഓരോ ഇന്ത്യൻ പൗരനും ഇന്ത്യൻ വംശജരായ വ്യക്തികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു - സിദ്ധാർഥ് ബാലചന്ദ്രൻ (ചെയർമാൻ, ഐ.ബി.പി.സി, ദുബൈ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

